ഭക്ഷണം പുനര്‍ജന്മത്തെ സ്വാധീനിക്കും എന്നുപറയുന്നതെന്തുകൊണ്ട്!

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 28 നവം‌ബര്‍ 2022 (18:21 IST)
ശുദ്ധിയില്ലാത്തതും, മറ്റൊരാള്‍ കഴിച്ചതുമായുള്ള ഭക്ഷണം അമേദ്യമായി തീരുമെന്നാണ് വിശ്വാസം. ഭാര്യാ ഭര്‍ത്താക്കന്മാര്‍ ഒരേ പാത്രത്തില്‍ ഭക്ഷണം കഴിക്കുന്നതും നന്നല്ല. ഇത്തരം ഭക്ഷണങ്ങള്‍ താമസ സ്വഭാവത്തെ ഉത്തേജിപ്പിക്കും. താമസ ഗുണങ്ങളായ മോഹവും ദുഖവും രോഗവും ഇത്തരം ഭക്ഷണം കഴിക്കുന്നവരുട്രെ ചിന്തകളെ സ്വാധീനിക്കുന്നു. മാംസാഹാരം മൃഗതൃഷ്ണയെ ജ്വലിപ്പിക്കുന്നു. ഇത് മനുഷ്യനില്‍ നന്മയുടെ അംശത്തെ ശോഷിപ്പിക്കുകയും രാഷസ്സ ഗുണമായ മൃഗീയ വാസനകളെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
 
ഇത്തരം ചിന്തകള്‍ അടുത്ത ജന്മത്തെ മോശമാക്കി തീര്‍ക്കുകയീ നീച യോനികളില്‍ പിറക്കേണ്ട ദൌര്‍ഭാഗ്യമോ വരുത്തിവയ്ക്കാം. ചിന്തകള്‍ക്കനുസരിചാണ് മനുഷ്യന്റെ കര്‍മ്മങ്ങളും അവയുറ്റെ ഫലങ്ങളും രൂപം കൊള്ളുന്നത്. പ്രവര്‍ത്തികളുടെ നന്മ തിന്മകളുടെ തോതനുസരിച്ചു രൂപം കൊള്ളുന്ന കര്‍മ്മ ഫലങ്ങളാണ് ഒരു മനുഷ്യന്റെ ജാതകം. മരണാനന്തരം ഓരോ ആത്മാവും ഈ കര്‍മ്മ ഫലങ്ങളേയും പേറിയാണ് അടുത്ത ജന്മം സ്വീകരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article