വിശ്വാസപ്രകാരം ഈ ദിവസങ്ങളില്‍ മുടിയും നഖവും വെട്ടാന്‍ പാടില്ല!

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 25 ജൂലൈ 2022 (13:17 IST)
ഹൈന്ദവ വിശ്വാസ പ്രകാരം തിങ്കള്‍ ഭഗവാന്‍ ശിവനും ചൊവ്വ ഹനുമാനും ബുധന്‍ കൃഷ്ണനും വ്യാഴം വിഷ്ണുവിനും വെള്ളി ദുര്‍ഗ്ഗാ ദേവിയ്ക്കും ശനി ശനിദേവനും ഞായര്‍ സൂര്യനും ഉള്ളതാണ്. തിങ്കളാഴ്ച നഖവും മുടിയും വെട്ടുന്നത് മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാനിടയാക്കും, പ്രത്യേകിച്ച് കുട്ടികളില്‍. ചെവ്വാഴ്ച്ചയാകട്ടെ ആയുസ്സ് കുറയ്ക്കുമെന്നാണ് വിശ്വാസം. എന്നാല്‍ ബുധനാഴ്ച നഖവും മുടിയും വെട്ടാന്‍ അനുയോജ്യമായ ദിവസമാണ്.
 
വ്യാഴാഴ്ച മുടിയും നഖവും വെട്ടുനത് ലക്ഷ്മീ ദേവിയെ നിന്ദിക്കുന്നതിന് തുല്ല്യമാണ്. എന്നാല്‍ വെള്ളിയാഴ്ച ഇതിന് പറ്റിയ ദിവസമാണ്. അന്ന് മുറിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. സൗന്ദര്യം വര്‍ദ്ധിക്കാനും ഇടയാക്കും. ശനിയാഴ്ച മുടി മുറിക്കുന്നത് അകാല മരണത്തിന് ഇടയാക്കും. ഞായറാഴ്ചയാകട്ടെ പണവും, സമാധാനവും ഒക്കെ ഇല്ലാതാക്കാനും ഇടയാക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article