സന്താന സൗഭാഗ്യം ഉണ്ടാകാനും മക്കള്‍ക്ക് അഭിവൃദ്ധി ഉണ്ടാകാനുമാണ് സാധാരണയായി സര്‍പ്പത്തെ പ്രീതിപ്പെടുത്തുന്നതെന്ന് പുരാണങ്ങള്‍ പറയുന്നു. ഇതിനെ ആയില്യ പൂജ എന്നും പറയുന്നു. എന്നാല്‍ സര്‍പ്പത്തെ പ്രീതിപ്പെടുത്തുന്നതിന് പൂജ ചെയ്യുമ്പോള്‍ നമ്മള്‍ ദിവസവും നോക്കണം. ഏറ്റവും ഉത്തമം, കന്നിമാസത്തിലെ ആയില്യമാണ്. ഇക്കൊല്ലത്തെ കന്നിമാസത്തിലെ ആയില്യം വരുന്നത് ഒക്ടോബര്‍ അഞ്ചിനാണ്. അതായത് വെള്ളിയാഴ്ച.