ചങ്ങലയ്ക്കിട്ട ദൈവം

Webdunia
WDWD
ഭക്തരുടെ കറതീര്‍ന്ന ഭക്തിയും സ്നേഹവും ആരാധനാമൂര്‍ത്തിയെ ബന്ധനത്തിലാക്കിയ കഥകള്‍ നാം കേട്ടിട്ടുണ്ട്. എന്നാല്‍, ദേവനെ ഭക്തര്‍ ഇരുമ്പ് ചങ്ങല ഉപയോഗിച്ച് ബന്ധിച്ചിരിക്കുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടോ. ഇത്തരമൊരു കഥയാണ് ഇത്തവണത്തെ ‘വിശ്വസിച്ചാലും ഇല്ലെങ്കിലും’ പരമ്പരയിലൂടെ ഞങ്ങള്‍ പറയുന്നത്.

മധ്യപ്രദേശിലെ ഷാജപുര്‍ ജില്ലയിലെ മാള്‍വാഗര്‍ ഗ്രാമത്തിലുള്ള കോദസ്വാമി കാലഭൈരവ നാഥ ക്ഷേത്രത്തിലേക്കു വരൂ. ഇവിടെ ദേവനെ ഭക്തര്‍ ഇരുമ്പ് ചങ്ങല ഉപയോഗിച്ച് ബന്ധിച്ചിരിക്കുന്നത് കാണാം. ഇതെ കുറിച്ച് ചുറ്റുപാടുമുള്ളവര്‍ക്ക് പറയാനുണ്ടായിരുന്നത് ഒരു പഴയ കഥയായിരുന്നു.

ഗുജറാത്തികളുടെയും ഝാല രജപുത്രരുടെയും ആരാധാനാ മൂര്‍ത്തിയായിരുന്നു കോദസ്വാമി കാലഭൈരവന്‍. 1481ല്‍ അന്നത്തെ രജപുത്ര രാജാവിന് ഒരു സ്വപ്ന ദര്‍ശനമുണ്ടായി. രഥം പെട്ടെന്ന് യാത്രയ്ക്കൊരുക്കാനും രഥ ചക്രം തകരുന്നിടത്ത് യാത്ര അവസാനിപ്പിക്കാനും അവിടെ ക്ഷേത്രം പണിയണമെന്നും സ്വപ്നത്തിലൂടെ കാലഭൈരവന്‍ രാജാവിനോട് നിര്‍ദ്ദേശിച്ചു.

WDWD
ദൈവീക വചനം ശ്രദ്ധിച്ച മഹാരാജാവ് അതുപോലെ ചെയ്തു. തന്‍റെ രഥ ചക്രങ്ങള്‍ തകര്‍ന്നിയിടത്ത് കോദസ്വാമി കാലഭൈരവ ക്ഷേത്രം നിര്‍മ്മിച്ചു. ക്ഷേത്രത്തിനു ചുറ്റുമായി ഒരു സാമ്രാജ്യവും സ്ഥാപിച്ചു. ഇതെ തുടര്‍ന്ന് രജപുത്രര്‍ കൂട്ടത്തോടെ ഇവിടെ താമസമായി എന്നും പഴമക്കാര്‍ പറയുന്നു.

WDWD
എന്നാല്‍, കുറച്ച് കാലം കഴിഞ്ഞപ്പോഴേക്ക് ദേവന്‍റെ മട്ട് മാറി! കാലഭൈരവ് നാഥ് അവിടുത്തുകാരോട് അല്‍പ്പം ക്രൂരമായി പെരുമാറാന്‍ തുടങ്ങി. കുട്ടിയുടെ രൂ‍പം ധരിച്ചെത്തുന്ന ഭഗവാന്‍ മധുരപലഹാരങ്ങള്‍ മോഷ്ടിക്കാനും എന്തിനേറെ, മറ്റ് കുട്ടികളെ നന്നായി പ്രഹരിക്കാനും തുടങ്ങി. പിന്നീട്, ഭഗവാന്‍ മദ്യലഹരിയില്‍ സുഖം കാണാനും തുടങ്ങി. ഈശ്വരന്‍റെ ശക്തി വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് അവിടുത്തുകാര്‍ക്ക് ജീവനില്‍ പേടിയും തോന്നി തുടങ്ങി! ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക
ഭക്തരുടെ ഭയത്തിന് കാരണം മറ്റൊന്നുമല്ലായിരുന്നു, ഒരു ദിവസം അവരെ വിട്ട് ഭഗവാന്‍ ഓടിപ്പോയാലോ? ഇത് തടയാനായി മന്ത്രവാദികളും പൂജാരികളും ഒരുമിച്ച് ചേര്‍ന്നു. ഇവര്‍ ദേവന്‍ തങ്ങളെ ഉപേക്ഷിച്ച് പോകാതിരിക്കാനായി മന്ത്രങ്ങളുടെ പിന്‍‌ബലത്താല്‍ ഒരു ഇരുമ്പ് ചങ്ങല കൊണ്ട് ദേവനെ ബന്ധിച്ചു. പിന്നീടിതുവരെ ദേവന് മോചനം ലഭിച്ചിട്ടില്ല.

WDWD
ഭൈരവ നാഥന് തമോഗുണമാണുള്ളതെന്നാണ് വിശ്വാസം. അതിനാല്‍, ദിവസേന പലതവണ മദ്യവും സിഗരറ്റും ദൈവത്തിനു നല്‍കുന്നു. എന്നാല്‍, ദൈവത്തെ മോചിപ്പിക്കുന്നതിനെ കുറിച്ച് അവര്‍ ചിന്തിക്കാറില്ല. കാരണം, മോചിതനായാല്‍ അത്യധികം ക്രൂരതയോടെ ദൈവം പെരുമാറുമെന്നും എന്നത്തേക്കുമായി സ്ഥലം വിടുമെന്നും ഭക്തര്‍ ഭയക്കുന്നു.

സമര്‍പ്പിക്കുന്ന മദ്യം ആരുംകാണാതെ അകത്തക്കാനും ഭൈരവ നാഥന്‍ വിരുതനാണെന്നാണ് ഭക്തരുടെ വിശ്വാസം. ഈ വിശ്വാസങ്ങളെ കുറിച്ച് എന്താണ് നിങ്ങള്‍ക്ക് പറയാനുള്ളത്. ഞങ്ങളെ അറിയിക്കൂ.

ഈശ്വരനെ ബന്ധിക്കുക എന്നത്