കാല സര്‍പ്പയോഗം ദുരിതം വരുത്തുമൊ?

Webdunia
FILEWD
മോശമായ ഗ്രഹനില നിങ്ങളുടെ പുരോഗതി തടയുന്നതായി നിങ്ങള്ക്കു തോന്നുന്നുണ്ടോ? പ്രവര്ത്തന മേഖലകളില്തടസ്സങ്ങളും പ്രശ്നങ്ങളും വരുമ്പോള്, ജീവിതത്തില്ദുരിതങ്ങള്നേരിട്ടു വേദനിക്കുമ്പോള്, സമയം മോശമാണെന്നും ഗ്രഹനില മോശമാണെന്നും നിങ്ങള്ക്കു തോന്നുന്നത് സ്വാഭാവികം.

ഇവയൊക്കെ അസംബന്ധമാണെന്നും അയഥാര്ത്ഥമാണെന്നുമാണ് പുരോഗമന വാദികളുടെ അഭിപ്രായം. പക്ഷേ ആയിരക്കണക്കിനു ആള്ക്കാര്ഇത്തരം ദോഷങ്ങളില്വിശ്വസിക്കുന്നവരാണെന്ന് ‘കാല സര്പ്പ യോഗ’ വിശ്വാസവുമായി ബന്ധപ്പെട്ട ചില വസ്തുതകള്വ്യക്തമാക്കുന്നു.

‘വിശ്വസിച്ചാലും ഇല്ലെങ്കിലും’ എന്ന പരമ്പരയില്അടുത്തത് കാലസര്പ്പ യോഗവും ദോഷ പരിഹാര പ്രാര്ത്ഥനകളും അരങ്ങേറുന്ന നാസിക്കിലെ ത്രയമ്പക ഗ്രാമത്തേക്കുറിച്ചാണ്. രണ്ടു മണിക്കൂര്നീണ്ടു നില്ക്കുന്നതും പണച്ചെലവ് ഏറിയതുമായ കാലസര്പ്പയോഗ പരിഹാരത്തിനായി ആയിരക്കണക്കിനാളുകളാണ് ഇവിടെ വന്നു ചേരുന്നത്.
FILEWD


നാസിക്കില്എത്തിയ ഞങ്ങള്ത്രയമ്പകേശ്വരത്തിലേക്ക് എത്തുന്നതിനായി ടാക്സികള്ലഭിക്കുമോ എന്നായിരുന്നു ആദ്യം അന്വേഷിച്ചത്. ഞങ്ങളെ അവിടേക്കു കൂട്ടിക്കൊണ്ടു പോകാം എന്നു സമ്മതിച്ച ഗണപത് എന്ന ടാക്സി ഡ്രൈവര്ക്കൊപ്പം പുലര്ച്ചെ തന്നെ ഗ്രാമത്തിലേക്കു യാത്ര തിരിച്ചു.

ഫോട്ടോഗാലറി കാണാന്ക്ലിക്ക് ചെയ്യുക

FILEWD
നന്നേ വാചാലനായിരുന്ന ഗണപത് യാത്രയില്ഉടനീളം ഒട്ടേറെ ചോദ്യങ്ങള്ചോദിച്ചു കൊണ്ടിരുന്നു. ഞങ്ങള്പോകുന്ന പ്രദേശത്തേക്കു ഇതിനകം ധാരാളം പേരെ കൊണ്ടു പോയിട്ടുള്ള ഗണപതിന്റെ ജിജ്ഞാസ മുഴുവന്ത്രയമ്പകേശ്വരത്തേക്കു എന്തിനു പോകുന്നു എന്നതായിരുന്നു. എന്താണ് പ്രശ്നം? കാല സര്പ്പ യോഗത്തിനുള്ള പ്രാര്ത്ഥനയായ ‘നാരായണ നാഗബലിക്ക് വന്നതാണോ? അങ്ങനെ പോയി ചോദ്യങ്ങള്.

ഏതെങ്കിലും പുരോഹിതനെ പ്രാര്ത്ഥനയ്ക്കായി ബുക്കു ചെയ്തിട്ടുണ്ടോ? എന്ന ചോദ്യം കൂടി നിഷേധ മറുപടി നല്കിയതോടെ കാല സര്പ്പയോഗ പ്രാര്ത്ഥന നന്നായി നടത്തുന്ന ഒരു പൂജാരിയെ തനിക്കറിയാം എന്ന നിലയിലായി അയാളുടെ സംസാരം. ഇത്തരം പ്രാര്ത്ഥനയ്ക്കായി ആയിരക്കണക്കിനു ആളുകള്വര്ഷം തോറും വരുന്ന കാര്യവും ഗണപത് ഞങ്ങളോട് പറഞ്ഞു.

ഒടുവില്..... മൃത്യുഞ്ജയ ജപവും ശിവസ്തുതിയും അന്തരീക്ഷത്തില്ലയിച്ചു കിടക്കുന്ന ത്രയമ്പകേശ്വറില്ഞങ്ങളെത്തി. ഗോദാവരി നദിയോട് ചേര്ന്നു കിടക്കുന്ന ത്രയമ്പകേശ്വരത്ത് സ്തുതികളും ജപങ്ങളും അപ്പോഴും മുഴങ്ങുന്നുണ്ടായിരുന്നു. ഗോദാവരിയുടെ തീരത്തോട് ചേര്ന്ന് വിശ്വാസികള്ക്ക് ദേഹ ശുദ്ധിക്കായി ഒരുക്കിയ കുശവര്ത്ത് തീര്ത്ഥ കുളത്തിന് അരികിലേക്കായിരുന്നു ആദ്യം ഞങ്ങള്പോയത്.
FILEWD


വെള്ള വസ്ത്ര ധാരികളായ ധാരാളം ആള്ക്കാര്അവിടെ കുളിക്കുന്നുണ്ടായിരുന്നു. കാല സര്പ്പ യോഗ പ്രാര്ത്ഥനയ്ക്കായി തയ്യാറെടുക്കുന്നവരാണ് അതെന്ന് ഗണ്പത് ഞങ്ങള്ക്കു വിശദീകരിച്ചു തന്നു. കാല സര്പ്പ പ്രാര്ത്ഥനയ്ക്കായി ധാരാളം വിശ്വാസികള്എത്തിയിരുന്നു പ്രാര്ഥനയ്ക്കായി എത്തിയ സുരേഷ് ഖാണ്ടെയും കുടുംബവും അവരുടെ കാര്യങ്ങള്ഞങ്ങളോട് സംസാരിച്ചു.

ഫോട്ടോഗാലറി കാണാന്ക്ലിക്ക് ചെയ്യുക

FILEWD
മകള്ശ്വേതയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഒട്ടേറേ ദുരിതങ്ങള്അനുഭവിക്കേണ്ടി വന്ന സുരേഷും കുടുംബവും നാട്ടുകാരനായ ഒരു പൂജാരിയുടെ പ്രത്യേക നിര്ദേശപ്രകാരമായിരുന്നു പ്രാര്ത്ഥനയ്ക്കായി ഇവിടെ ആദ്യം എത്തിയത്.

പ്രാര്ത്ഥനയെ തുടര്ന്ന് പ്രശ്നങ്ങള്അവസാനിച്ച സുരേഷും കുടുംബവും ഭാര്യയുടെ അടുത്ത ബന്ധുക്കളില്ഒരാളോട്, പ്രശ്ന ബാധയെ തുടര്ന്ന് കാല സര്പ്പ യോഗത്തില്നിന്നും രക്ഷപ്പെടുന്നതിനുള്ള പ്രാര്ത്ഥന നടത്താന്നിര്ദേശിച്ചിരിക്കുകയാണ്. ഖാണ്ഡേയുടെ കുടുംബത്തെ പോലെ തന്നെ അനേകം കുടുംബങ്ങളെ ഞങ്ങള്അവിടെ കണ്ടു. ഇവരില്പലരും ഉന്നത വിദ്യാഭ്യാസം സിദ്ധിച്ചവരായിരുന്നു എന്നതാണ് പ്രത്യേകത.

ഏഴു ഗ്രഹങ്ങളും രാഹുവിനും കേതുവിനും ഇടയില് വരുന്നതോടെയാണ് കാലസര്പ്പ യോഗം ആരംഭിക്കുന്നതെന്നാണ് ഒരു പൂജാരി കമലാകര്അലോക്കര്പറഞ്ഞത്. കാലസര്പ്പ യോഗ ദോഷത്തിനിരയാകുന്ന ആള്ക്കാരുടെ എണ്ണം വര്ദ്ധിച്ചു വരുന്നതായിട്ടും കമലാകറിനു അഭിപ്രായമുണ്ട്.
FILEWD


വിഘ്നേശ്വരനായ ‘ഗണപതി’ക്കു നടത്തുന്ന പൂജയോടേയും കലശത്തോടേയുമാണ് കാല സര്പ്പ യോഗ പ്രാര്ത്ഥനകള്ആരംഭിക്കുന്നത്. വെള്ളിയിലും സ്വര്ണ്ണത്തിലും തീര്ത്ത ഒമ്പതു നാഗങ്ങളെ അവസാനം ജലത്തില്മുക്കിയെടുക്കുന്നു. രണ്ടു മണിക്കൂര്നീണ്ടു നില്ക്കുന്ന പൂജ അവസാനിക്കുന്നത് ‘ഹവന’ത്തോടെയാണ്.

ഫോട്ടോഗാലറി കാണാന്ക്ലിക്ക് ചെയ്യുക

FILEWD
ഇരുപതു ശതമാനം ആളുകളും ഈ ജാതകത്തിലെ യോഗത്താല്വിവിധ പ്രശ്നങ്ങള്അനുഭവിക്കുന്നുണ്ടെന്ന് ഭക്തനായ അകോല്ക്കര്പറഞ്ഞു.

പ്രതീപത്ത് കുമാറിനും ഭാര്യ സുനന്ദക്കും വേണ്ടി നാരായണ നാഗ് ബാലി പ്രാര്ഥന നടത്തുന്നതിനു വേണ്ടിയാണ് അകോല്ക്കര്ഇവിടെയെത്തിയത്. പ്രതീപത്തും ഭാര്യ സുനന്ദയും കാല്സര്പ്പ് യോഗത്തില്നിന്ന് മുക്തി നേടുന്നതിനായിരുന്നു എത്തിയത്.

ഈ യോഗം മൂലം വളരെയധികം പ്രശ്നങ്ങള്ഇവര്ക്ക് തുടര്ച്ചയായി അനുഭവിക്കേണ്ടി വന്നിരുന്നു. ഇവരുടെ മകന്ഒരു ഡോക്ടറായിട്ടു പോലും മാതാപിതാക്കളുടെ വിഷമങ്ങള്പരിഹരിക്കാനും കഴിഞ്ഞില്ല. ഇവര്ക്കെതിരെ കോടതിയില്ഒരു കേസും നിലനിന്നിരുന്നു.

ഇവര്ക്ക് കാല്സര്പ്പ് യോഗമാണെന്ന് ഒരു പുരോഹിതന്പറഞ്ഞു. ത്രയമ്പകേശ്വരന് മാത്രമേ ഇതില്നിന്ന് മുക്തി നല്കുവാന് സാധിക്കൂയെന്നും പുരോഹിതന്പറഞ്ഞു.

പ്രാര്ഥന മുഴുവനായി കണ്ടതിനു ശേഷം ഞങ്ങള്ഗ്രാമത്തിലേക്ക് തിരിച്ചു.ഗ്രാമത്തിലെ ഓരോ പുരോഹിതന്റെ വീട്ടിലും ഇത്തരത്തിലുള്ള പ്രാര്ഥന നടക്കുന്നത് ഞങ്ങള്കണ്ടു. മിക്കവരും ജാതകത്തിലുള്ള കാല സര്പ്പ യോഗം ശമിക്കുന്നതിനു വേണ്ടിയിട്ടായിരുന്നു പ്രാര്ഥന നടത്തിയിരുന്നത്.

ചില വീടുകളില്സംഘടിപ്പിച്ചിരുന്ന പ്രാര്ഥനകളില്ഏകദേശം 20 കുടുംബങ്ങള് പങ്കെടുത്തിരുന്നു. ഈ സമൂഹ പ്രാര്ഥനയില്രണ്ടു മുതല്മൂന്ന് പുരോഹിതന്മാര്പിറു പിറുക്കുന്നതു പോലെ മന്ത്രങ്ങള്ചൊല്ലുന്നത് കാണാമായിരുന്നു.

ഫോട്ടോഗാലറി കാണാന്ക്ലിക്ക് ചെയ്യുക

FILEWD
ഈ രംഗങ്ങള്കണ്ടപ്പോള്ഞങ്ങള്ക്ക് ഒരു കാര്യം മനസ്സിലായി. പ്രാര്ഥന ഫലിക്കുകയോ,ഫലിക്കാതിരിക്കുകയോ ചെയ്യാം.പക്ഷെ പുരോഹിതരുടെ മടിശീല നിറയുമെന്ന കാര്യം ഉറപ്പ്.

കുറച്ച് ഭക്തര്ക്ക് ഈ പ്രാര്ഥനയുടെ ഫലമായി ആശ്വാസം ലഭിച്ചിരുന്നു. മറ്റു ചിലര്ക്ക് ഈ പ്രാര്ഥനയുടെ എല്ലാ ഘട്ടങ്ങളും മനസ്സിന് ശാന്തി നല്കിയിരുന്നു. ജാതകത്തിലെ ദോഷങ്ങള്പ്രാര്ഥന മൂലം മാറുമെന്ന് കരുതുന്നതിനാല്ഭക്തര്വളരെയധികം സന്തോഷിച്ചിരുന്നു.

പുരാതനമായ ഒരു മത ഗ്രന്ഥവും പ്രാര്ഥന നടത്തുന്നവരുടെ അടുത്ത് ഞങ്ങള്കണ്ടില്ല. അഞ്ചു മുതല്ആറു വര്ഷം മുമ്പ് പോലും ഇത്തരത്തിലുള്ള കൂട്ടപ്രാര്ഥന പതിവുണ്ടായിരുന്നില്ല.
FILEWD


പുരോഹിതര്പ്രാര്ഥനക്ക് നിശ്ചിത കൂലി നിശ്ചയിച്ചിരുന്നു. മൈക്കിലൂടെ പുരോഹിതര്ചൊല്ലിയിരുന്ന മന്ത്രങ്ങളുടെ അര്ഥം പ്രാര്ത്ഥനയില്പങ്കെടുത്തിരുന്ന ഭൂരിഭാഗത്തിനും മനസ്സിലായിരുന്നില്ല. പ്രാര്ഥനക്ക് വേണ്ടതെല്ലാം പുരോഹിതര്ഒരുക്കിക്കൊള്ളും. ഭക്തര്ഇവിടെ വന്നാല്മാത്രം മതി.

ത്രയമ്പക ഗ്രാമത്തിലെ സന്ദര്ശനത്തില്നിന്ന് ഒരു കാര്യം ഞങ്ങള്ക്ക് മനസ്സിലായി ഇവിടെയൊരു ഭക്തി വ്യവസായം വളരുകയാണ്.

ഫോട്ടോഗാലറി കാണാന്ക്ലിക്ക് ചെയ്യുക

ജാതകത്തിലെ കാലസര്പ്പ യോഗം എന്നത്