രാജസ്ഥാൻ ഇന്ന് ഡൽഹിക്കെതിരെ, കളി നടക്കുന്നത് സഞ്ജുവിന്റെ ഭാഗ്യഗ്രൗണ്ടായ ഷാർജയിൽ

Webdunia
വെള്ളി, 9 ഒക്‌ടോബര്‍ 2020 (14:58 IST)
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. കളിച്ച അഞ്ച് മത്സരങ്ങളിൽ നാലും ജയിച്ച് എട്ടു പോയിന്റുമായി ഡൽഹി പോയിന്റ് ടേബിളിൽ രണ്ടാമതാണ്. അഞ്ച് മത്സരത്തില്‍ നിന്ന് രണ്ട് ജയം മാത്രം നേടിയ രാജസ്ഥാന്‍ റോയല്‍സ് ഏഴാം സ്ഥാനത്തും. അതേസമയത്ത് ഷാർജയിലാണ് മത്സരമെന്നത് രാജസ്ഥാന് ആത്മവിശ്വാസം നൽകുന്നു. രാജസ്ഥാന്റെ രണ്ട് വിജയങ്ങളും ഷാർജയിൽ ആയിരുന്നു.
 
ഷാർജയിൽ കളിച്ച രണ്ട് മത്സരങ്ങളിലും രാജസ്ഥാൻ തകർപ്പൻ വിജയങ്ങൾ സ്വന്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഷാർജയിലെ മത്സരം രാജസ്ഥാന് പ്രതീക്ഷ നൽകുന്നു. സഞ്ജു സാംസണും നായകൻ സ്റ്റീവ് സ്മിത്തും ഷാർജയിലെ മത്സരങ്ങളിൽ തിളങ്ങിയിരുന്നു. മുംബൈക്കെതിരെയുള്ള മത്സരത്തിൽ ഫോമിലെക്കെത്തിയ ജോസ് ബട്ട്‌ലറും രാജസ്ഥാന് ആശ്വാസം നൽകുന്നുണ്ട്. അതേസമയം ഡെത്ത് ഓവറുകളിൽ നന്നായി റൺസ് വഴങ്ങുന്നത് രാജസ്ഥാന് തിരിച്ചടിയാണ്.
 
അതേസമയം ടൂർണമെന്റിലെ തന്നെ ഏറ്റവും സന്തുലിതമായ ടീമുകളിലൊന്നാണ് ഡൽഹി ക്യാപിറ്റൽസ്. ബാറ്റിങ് താരങ്ങൾക്കൊപ്പം കഗിസോ റബാഡ നയിക്കുന്ന പേസ് ആക്രമണവും ഡൽഹിക്ക് മുതൽക്കൂട്ടാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article