ഐപിഎൽ മിഡ് സീസൺ ട്രാൻസ്‌ഫർ വിൻഡോ അടുക്കുന്നു: ആ രണ്ട് കളിക്കാരെ ചെന്നൈ സ്വന്തമാക്കിയേക്കും

വ്യാഴം, 8 ഒക്‌ടോബര്‍ 2020 (17:46 IST)
ഐപിഎല്ലിൽ ഓരോ ടീമും തങ്ങളുടെ ഏഴാം മത്സരത്തിലേക്കടുക്കുമ്പോൾ മിഡ് സീസൺ ട്രാൻസ്‌ഫർ വിൻഡോയിൽ ഏതെല്ലാം കളിക്കാർ ടീമുകൾ മാറും എന്ന ആകംക്ഷയിലാണ് ആരാധകർ. 
 
ഐപിഎല്ലിൽ ആദ്യ റൗണ്ടിലെ 7 മത്സരം പൂർത്തിയാക്കുമ്പോളാണ് മിഡ് ട്രാൻസ്‌ഫർ വിൻഡോ ആരംഭിക്കുന്നത്. ഈ സമയത്ത് ഐപിഎൽ സീസണിൽ രണ്ടിൽ കൂടുതൽ മത്സരങ്ങളിൽ പ്ലേയിങ് ഇലവനിൽ കളിക്കാത്ത കളിക്കാരെ വേണമെങ്കിൽ ടീമുകൾക്ക് ഒഴിവാക്കാനാകും. ഈ സീസണിൽ നിറം മങ്ങിയ ചെന്നൈ സൂപ്പർ കിങ്‌സായിരിക്കും ഈ അവസരം പ്രയോജനപ്പെടുത്തുക എന്നാണ് ക്രിക്കറ്റ്‌ലോകത്തിന്റെ വിലയിരുത്തൽ. അങ്ങനെയെങ്കിൽ പ്രധാനമായും രണ്ട് താരങ്ങളാകും സിഎസ്‌കെയിലെത്തുക എന്നാണ് സൂചന.
 
മധ്യനിരയിലെ വിശ്വസ്‌ത താരമായ ആജിങ്ക്യ രഹാനെ ഡൽഹി ക്യാപിറ്റൽസിൽ എത്തിയ ശേഷം ഒരു മത്സരം പോലു കളിച്ചിട്ടില്ല. താരത്തെ ചെന്നൈ സ്വന്തമാക്കാൻ സാധ്യതയേറെ. ആർസി‌ബിയിൽ അവസരം ലഭിക്കാത്ത മുൻ ഇന്ത്യൻ കീപ്പറായ പാർഥീവ് പട്ടേലാണ് ചെന്നൈയിലേക്കെത്താൻ സാധ്യതയുള്ള മറ്റൊരു താരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍