വ്യക്തമായ പദ്ധതികൾ ഉണ്ടായിരുന്നു, അതിന് ഫലവും ലഭിച്ചു: മുംബൈയുടെ വിജയത്തിൽ രോഹിത് ശർമ

വെള്ളി, 6 നവം‌ബര്‍ 2020 (11:50 IST)
മത്സരത്തിൽ എന്താണ് നേടാൻ ആഗ്രഹിക്കുന്നത് എന്നതിൽ തങ്ങൾക്ക് കൃത്യമായ പദ്ധതിയുണ്ടായിരുന്നതായി മുംബൈ നായകൻ രോഹിത് ശർമ. പദ്ധതികൾ വിചാരിച്ചത് പോലെ സംഭവിച്ചുവെന്നും ഐപിഎൽ ഫൈനൽ ഉറപ്പിച്ചതിന് പിന്നാലെ രോഹിത് വ്യക്തമാക്കി.
 
ഡൽഹിക്കെതിരെ നടന്ന ഐപിഎൽ ക്വാളിഫയിങ് മാച്ചിൽ ഡൽഹിയെ നിഷ്‌പ്രഭരാക്കുന്ന പ്രകടനമാണ് മുംബൈ കാഴ്‌ച്ചവെച്ചത്. തുടക്കത്തിൽ തന്നെ മുംബൈക്ക് വിക്കറ്റ് നഷ്ടമായെങ്കിലും ഡിക്കോക്കും തുടർന്ന് സൂര്യകുമാർ യാദവും കളിച്ച കളി മനോഹരമായിരുന്നു. മുംബൈ ബാറ്റിങ് സിനിഷ് ചെയ്‌ത വിധവും ബൗളർമാരുടെ പ്രകടനവും ഉജ്ജ്വലമായി രോഹിത് പറഞ്ഞു.
 
അതേസമയം ബോൾട്ടിന്റെ പരിക്ക് പ്രശ്‌നമുള്ളതല്ലെന്നാണ് മനസ്സിലാക്കുന്നതെന്ന് രോഹിത് പറഞ്ഞു. ഫൈനലിൽ ബോൾട്ട് ഇറങ്ങുമെന്നും രോഹിത് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍