സഞ്ജു സാംസൺ ഈ സീസണിലെ സക്സസ്ഫുൾ താരം: തുറന്നുപറഞ്ഞ് സാക്ഷാൽ സൗരവ് ഗാംഗുലി

വ്യാഴം, 5 നവം‌ബര്‍ 2020 (12:12 IST)
പലതവണ കഴിവ് തെളിയിച്ചിട്ടും ഇന്ത്യൻ ടീമിൽ അധികം അവസരം ലഭിയ്ക്കാതെ പോയ താരമാണ് മലയാളികളുടെ സ്വന്തം സഞ്ജു സാംസൺ. എന്നാൽ ഐപിഎലിലെ പ്രകടനം സഞ്ജുവിന് ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടി20 ടീമിൽ അവസരം നൽകി. ഇപ്പോഴിതാ ഈ ഐപിഎൽ സീസണിൽ ഇന്ത്യൻ ടീമിന് ലഭിച്ച മികച്ച താരങ്ങളിൽ ഒരാളാണ് സഞ്ജു സാംസൺ എന്ന് വ്യക്തമാക്കിയിരിയ്ക്കുകയാണ് സാക്ഷാൻ സൗരവ് ഗാംഗുലി.
 
ഈ ഐപിഎൽ സീസണിൽ അഭ്യന്തര ക്രിക്കറ്റിൽനിന്നും ഐപിഎല്ലിന് ലഭിച്ച അഞ്ച് മികച്ച കളീക്കാരുടെ കൂട്ടത്തിലാണ് പ്രധാനിയായി സഞ്ജുവിനെ ഗാംഗുലി ഉൾപ്പെടുത്തിയത്. 'ഈ സീസണിൽ ആഭ്യന്തര ക്രിക്കറ്റിൽനിന്നും മികച്ച താരങ്ങളെ ഐപിഎലിന് ലഭിച്ചു. രാജസ്ഥാൻ റോയൽസിന്റെ സഞ്ജു സാംസൺ അത്തരത്തിൽ മികച്ച ഒരു താരമാണ്. രാഹുൽ ത്രിപാഠി, വരുൺ ചക്രവർത്തി, ശുഭ്മാൻ ഗിൽ, ദേവ്ദത്ത് പടിയ്ക്കൽ എന്നീവരും ഈ ഐപിഎൽ സീസണിൽ ഹിറ്റയവരാണ് എന്ന് ഗാംഗുലി പറയുന്നു. 
 
സഞ്ജുവിന് കൂടുതൽ അവസരങ്ങൾ നൽകാൻ ഒരുങ്ങുന്നു എന്നതിന്റെ സൂചനയായി ഗാംഗുലിയുടെ പ്രതികരണത്തെ കാണാനാകും. ഓസ്ട്രേലിയൻ പര്യടനത്തിൽ ടി20 മത്സരങ്ങളിൽ മികവ് കാട്ടിയാൽ ഇന്ത്യയുടെ നിശ്ചിത ഓവർ ടിമുകളിൽ സ്ഥിര സാനിധ്യമാകാൻ സഞ്ജുവിനാകും. ൠഷഭ് പന്ത് ഈ സീസണി കാര്യമായ പ്രകടനം നടത്തിയിട്ടില്ല. അതിനാൽ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിൽ മാത്രമാണ് പന്തിന് സ്ഥാനം ലഭിച്ചിത്. ഈ അവസരം അനുകൂലമാക്കാൻ സഞ്ജുവിനാകുമോ എന്നാണ് ഇനി കാണേണ്ടത്.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍