ഇതുവരെ ടീം നന്നായി കളിച്ചു, കപ്പും മുംബൈ തന്നെ നേടുമെന്ന് ഹാർദ്ദിക് പാണ്ഡ്യ

വ്യാഴം, 5 നവം‌ബര്‍ 2020 (14:28 IST)
ഐപിഎൽ ടൂർണമെന്റിൽ ഉടനീളം അതിഗംഭീരമായ പ്രകടനമാണ് മുംബൈ ഇന്ത്യൻസ് നടത്തിയതെന്നും കിരീടം മുംബൈ തന്നെ സ്വന്തമാക്കുമെന്നും ഹാർദ്ദിക് പാണ്ഡ്യ. എല്ലാ സീസണിലും ഞങ്ങൾ പതിയെയാണ് തുടങ്ങാറുള്ളത് എന്നാൽ ഈ സീസണിൽ ഒരു പ്രശ്‌നവും ഇല്ലാതെ തന്നെ മുന്നോട്ട് പോകാനായി ഹാർദ്ദിക് പറഞ്ഞു.
 
ടീം നല്‍കുന്ന അവസരത്തിനനുസരിച്ചാണ് എന്റെ ബാറ്റിംഗ് മുന്നോട്ട് പോവുക. ടീമിന് ആവശ്യമുള്ളത് നൽ‌കുക എന്നതാണ് എന്റെ രീതി. ടീമിലെ എല്ലാ താരങ്ങളും ആവശ്യമായ സമയത്ത് നന്നായി കളിക്കുന്നുണ്ട്. ഞങ്ങള്‍ പ്രതീക്ഷിച്ചത് പോലെ തന്നെ വിജയങ്ങളും വരുന്നുണ്ട്. ഇനിയുള്ളത് നിർണായകമായ മത്സരങ്ങളാണെന്നും എല്ലാ മത്സരങ്ങളും വിജയിച്ച് കിരീടം നേടുക എന്നതാണ് ടീമിന്റെ ലക്ഷ്യമെന്നും ഹാർദിക് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍