ചെന്നൈക്കെതിരായ തീപ്പൊരി പ്രകടനം, എലൈറ്റ് പട്ടികയിൽ ഇടം നേടി പാറ്റ് കമ്മിൻസ്

Webdunia
വ്യാഴം, 22 ഏപ്രില്‍ 2021 (15:31 IST)
ഐപിഎല്ലിൽ ചെന്നൈ സൂപ്പർകിംഗ്‌സിനെതിരെ പരാജപ്പെട്ടെങ്കിലും ആരാധകരുടെ ഹൃദയം കവർന്നിരിക്കുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒരു ഘട്ടത്തിൽ 31ന് 5 എന്ന നിലയിൽ തകർന്ന കൊൽക്കത്ത 200 റൺസിലേറെ നേടിയത് ഐപിഎല്ലിലെ അവിശ്വസനീയമായ കാഴ്‌‌ച്ചകളിൽ ഒന്നായിരുന്നു.
 
ആന്ദ്രേ റസൽ ആരംഭിച്ച ബാറ്റിംഗ് കൊടുംങ്കാറ്റ് ദിനേശ് കാർത്തികിലേക്കും പാറ്റ് കമ്മിൻസിലേക്കും നീണ്ടപ്പോൾ ആരാധകർക്ക് ലഭിച്ചത് ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ പോരാട്ടം. മത്സരത്തിൽ എട്ടാമനായി ഇറങ്ങി34 പന്തില്‍ ആറ് സിക്‌സറും നാല് ഫോറുമായി 66 റണ്‍സെടുത്ത് കമ്മിന്‍സ് ഇപ്പോൾ ഐപിഎൽ എലൈറ്റ് പട്ടികയിലും ഇടം നേടിയിരിക്കുകയാണ്.
 
മത്സരത്തിലെ 16ആം ഓവറിൽ സാം കറനെതിരെ 30 റൺസാണ് പാറ്റ് കമ്മിൻസ് അടിച്ചുകൂട്ടിയത്. ഇതോടെ ഐപിഎല്ലിൽ ഒരോവറിൽ മുപ്പതോ അതിലധികമോ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയിലാണ് താരം ഇടം പിടിച്ചത്.ക്രിസ് ഗെയ്‌ല്‍(36), സുരേഷ് റെയ്‌ന(32) എന്നിവരാണ് പട്ടികയില്‍ മുന്നില്‍. വീരേന്ദര്‍ സെവാഗ്, ഷോണ്‍ മാർഷ്, എന്നിവരും കമ്മിൻസിനെ കൂടാതെ 30 റൺസ് നേടിയിട്ടുണ്ട്. ക്രിസ് ഗെയ്‌ൽ രണ്ട് തവണയാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.
 
ഒരോവറിൽ നാല് സിക്‌സറുകൾ ഇത് രണ്ടാം തവണയാണ് കമ്മിൻസ് നേടുന്നത്.കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്രക്കെതിരെയായിരുന്നു ആദ്യത്തേത്, ഇതോടെ ഒരോവറില്‍ നാല് സിക്‌സുകള്‍ രണ്ടോ അതിലധികമോ തവണ നേടുന്ന മൂന്നാം താരമാവാനും താരത്തിനായി. ക്രിസ് ഗെയ്‌ൽ,ഹാർദ്ദിക് പാണ്ഡ്യ എന്നിവരാണ് മറ്റ് താരങ്ങൾ.

അനുബന്ധ വാര്‍ത്തകള്‍

Next Article