അവർ കളിക്കുന്നത് പോലെ ലോകത്തൊരു ടീമും കളിക്കില്ല: മുംബൈയെ പ്രശംസകൊണ്ട് മൂടി ഇതിഹാസ താരം

Webdunia
ബുധന്‍, 11 നവം‌ബര്‍ 2020 (12:24 IST)
അഞ്ചാം ഐപിഎൽ കിരീടം സ്വന്തമാക്കിയ മുംബൈ ഇന്ത്യൻസിന് അഭിനന്ദനം അറിയിച്ച് ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറ. മുംബൈ ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ ടീമാണെന്നും ലാറ അഭിപ്രായപ്പെട്ടു.
 
മുംബൈ ഇന്ത്യൻസ് കളിക്കുന്നത് പോലെ ലോകത്തൊരു ടീമും കളിക്കില്ല. അവര്‍ ഒരു കളിയില്‍ മോശമായി കളിച്ചാല്‍ പോലും എതിരാളികളുമായി വലിയ വ്യത്യാസമുണ്ടാവില്ല. ജയിക്കാന്‍ വരെ അപ്പോഴും സാധ്യതയുണ്ടാവും. മോശം ദിവസത്തില്‍ പോലും അത്തരത്തിൽ കളിക്കുന്ന ടീമോ ഫ്രാഞ്ചൈസിയോ വേറെങ്ങുമില്ല ലാറ പറഞ്ഞു.
 
കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ കാര്യമായ അഴിച്ചുപണി ടീമിൽ നടത്തിയിട്ടില്ല. മുംബൈ വിജയകരമായി നില്‍ക്കുന്നതിന്റെ കാരണവും അതാണ്. അവര്‍ വിജയിച്ച അതേ ടീമിനെ തന്നെയാണ് എല്ലാ സീസണിലും നിലനിര്‍ത്തുന്നത്. ഇത് താരങ്ങളുടെ ആത്മവിശ്വാസം ഉയർത്തും. ചാമ്പ്യന്മാർ എന്ന രീതിയിൽ കളിക്കാനും ടീമിനോട് ആത്മബന്ധം ഉണ്ടാകാനും ഇത് സഹായിക്കും ലാറ അഭിപ്രായപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

Next Article