ഓറഞ്ച് ക്യാപിനായി ധവാന് വേണ്ടത് 68 റൺസ്, പർപ്പിൾ ക്യാപ്പിനായി ബു‌മ്രയും റബാഡയും

ചൊവ്വ, 10 നവം‌ബര്‍ 2020 (14:50 IST)
ഐപിഎല്ലിലെ അവസാന പോരാട്ടത്തിൽ മുംബൈയും ഡൽഹിയും ഇന്നേറ്റുമുട്ടുമ്പോൾ ഐപിഎല്ലിലെ തന്നെ ഏറ്റവും ആവേശകരമായ മറ്റ് ചില പോരാട്ടങ്ങളുടെ ഫലം കൂടി ഇന്ന് അറിയാൻ സാധിക്കും. ഐപിഎല്ലിലെ കിരീടത്തിനുള്ള പോരാട്ടത്തിനൊപ്പം തന്നെ പർപ്പിൾ,ഓറഞ്ച് ക്യാപുകൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങളുടെയും ഫലം ഇന്നാണറിയുക.
 
ബൗളിങ്ങിലേക്ക് വരുമ്പോൾ ബു‌മ്രയും റബാഡയും തമ്മിൽ നേരിട്ടുള്ള മത്സരത്തിനാകും ക്രിക്കറ്റ് പ്രേമികൾ സാക്ഷ്യം വഹിക്കുക. നിലവിൽ രണ്ട് ബൗളർമാരും തമ്മിൽ ഒരേ ഒരു വിക്കറ്റിന്റെ വ്യത്യാസമാണുള്ളത്. അതിനാൽ ഇഞ്ചോടിഞ്ച് പോരാട്ടമാകും പർപ്പിൾ ക്യാപിനായി ഇന്ന് നടക്കുക.
 
അതേസമയം ഓറഞ്ച് ക്യാപിനായുള്ള ഡൽഹി താരം ശിഖർ ധവാൻറ്റെ പോരാട്ടം പഞ്ചാബിന്റെ കെഎൽ രാഹുലുമായാണ്. ഐപിഎൽ സീസണിൽ 16 മത്സരങ്ങളിൽ 46.38 ശരാശരിയിൽ 603 റൺസാണ് ധവാൻ സ്വന്തമാക്കിയിരിക്കുന്നത്. 14 കളികളിൽ 55.83 ശരാശരിയിൽ 670 റൺസ് കണ്ടെത്തിയ കെഎൽ രാഹുലാണ് ധവാന് മുന്നിലുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍