ഫൈനലിന് വേണ്ടിയാണ് ഞങ്ങൾ കളിച്ചത്, മികച്ച പ്രകടനം ഇനിയും പുറത്തെടുത്തിട്ടില്ല, മുംബൈയ്‌ക്ക് മുന്നറിയിപ്പുമായി പോണ്ടിങ്
ക്വാളിഫയിങ് റൗണ്ടിൽ സ്റ്റോയിനിസിനെ ഓപ്പണറാക്കിയത് ഫലം കണ്ടു. പന്തിൽ നിന്നും ഇനിയും മികച്ച പ്രകടനം ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. ന്യൂ ബോളിൽ മുംബൈ ആശ്രയിക്കുന്നത് ബോൾട്ടിനെയാണ്. മുംബൈ ഭയമില്ലാതെയാണ് കളിക്കുന്നത്. എന്നാൽ ബോൾട്ടിനെ മറിക്കടക്കാനായാൽ സമ്മർദ്ദം അവരിലേക്ക് എത്തിക്കാം. അങ്ങനെ സാധിച്ചാൽ മത്സരഫലം മാറുമെന്നുറപ്പുണ്ട് പോണ്ടിങ് പറഞ്ഞു.