ഐപിഎൽ ഇംഗ്ലണ്ടിലായാൽ ജോക്ക്‌പോട്ട് അടിക്കുന്നത് രാജസ്ഥാൻ റോയൽസിന്

വെള്ളി, 7 മെയ് 2021 (19:48 IST)
കൊവിഡിനെ തുടർന്ന് ഐപിഎൽ സെപ്‌റ്റംബർ മാസത്തേക്ക് മാറ്റിവെയ്‌ക്കാൻ തീരുമാനമായതോടെ പല ടീമുകളും ഇപ്പോൾ ആശ്വാസത്തിലാണ്. പല ടീമുകളുടെയും പ്രമുഖ താരങ്ങൾ പരിക്ക് മാറി ഈ സമയത്ത് ടീമിൽ തിരിച്ചെത്തും എന്നതാണ് ടീമുകൾക്ക് ആശ്വാസം പകരുന്നത്.
 
ഇന്ത്യയ്ക്ക് പകരം ഇംഗ്ലണ്ടിലോ ഓസ്ട്രേലിയയിലോ മത്സരങ്ങൾ സംഘടിപ്പിക്കാനാണ് നിലവിൽ ബിസിസിഐ ആലോചിക്കുന്നത്. മത്സരങ്ങൾ ഇംഗ്ലണ്ടിലാണെങ്കിൽ ഐപിഎല്ലിൽ ഏറ്റവും അപകടകാരികളാവുക സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് ആയിരിക്കും.
 
പരിക്കേറ്റ് ടീമിൽ നിന്നും മാറി നിൽക്കുന്ന ഇംഗ്ലണ്ട് താരങ്ങളായ ബെൻ സ്റ്റോക്‌സ്, ജോഫ്രെ ആർച്ചർ എന്നിവരടക്കം ഒരു മിനി ഇംഗ്ലണ്ട് ടീം തന്നെ രാജസ്ഥാൻ നിരയിലുണ്ട്. ജോസ് ബട്ട്‌ലറും ലിയാം ലിവിൻസ്റ്റണും കൂടെ ചേരുമ്പോൾ ടീം ഇംഗ്ലണ്ട് സാഹചര്യങ്ങളിൽ അപകടകാരികളാകും.
 
ബൗൺസ് ചെയ്യുന്ന പിച്ചുകളിൽ മുസ്‌തഫിസുർ കൂടുതൽ അപകടകാരിയാകുമെന്നതും പേസ് ഡിപ്പാർട്ട്മെന്റ് തലപ്പത്തേക്ക് ആർച്ചർ മടങ്ങിയെത്തുന്നതും രാജസ്ഥാന് കരുത്താകും. ബാറ്റിങ്ങിൽ ഇംഗ്ലണ്ട് ടീമിന്റെ തന്നെ നെടുന്തൂണുകളായ ബെൻ സ്റ്റോക്‌സിന്റെയും ജോസ് ബട്ട്‌ലറിന്റെയും സാന്നിധ്യവും രാജസ്ഥനെ കൂടുതൽ അപകടകാരികളാക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍