Travis Head: അങ്ങനെ തലയും അഞ്ഞൂറാനായി, സഞ്ജുവിനെ മറികടന്ന് മൂന്നാം സ്ഥാനത്ത്

അഭിറാം മനോഹർ
വ്യാഴം, 9 മെയ് 2024 (13:48 IST)
Travis Head,IPL
ഐപിഎൽ റൺവേട്ടക്കാർക്കുള്ള ഓറഞ്ച് ക്യാപിനായുള്ള പോരാട്ടം മുറുകുന്നു. ഡൽഹിക്കെതിരായ മത്സരത്തിൽ 46 പന്തിൽ 86 റൺസടിച്ച സഞ്ജു സാംസൺ ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തിൽ മൂന്നാം സ്ഥാനത്തെത്തിയതിന് പിന്നാലെ തന്നെ സഞ്ജുവിനെ മറികടന്ന് 500 റൺസ് ക്ലബിൽ ജോയിൻ ചെയ്തിരിക്കുകയാണ് സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ സ്വന്തം ട്രാവിസ് ഹെഡ്. സീസണിൽ 500 റൺസ് മറികടക്കുന്ന മൂന്നാമത് താരമാണ് ഹെഡ്.
 
എന്നാൽ ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ ആദ്യ പത്തിലുള്ള താരങ്ങളിൽ ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റ് ഹെഡിനാണ്. 201.89 എന്ന ഭീകര സ്ട്രൈക്ക്റേറ്റിലാണ് ഹെഡ് സീസണിൽ റൺസ് അടിച്ചുകൂട്ടിയിരിക്കുന്നത്.റണ്‍വേട്ടയില്‍ അഞ്ചാം സ്ഥാനത്തുള്ള സുനില്‍ നരെയ്നും(183.67), എട്ടാം സ്ഥാനത്തുള്ള ഫില്‍ സാള്‍ട്ടും(183.33) ആണ് ഈ കണക്കിൽ ഹെഡിന് പിന്നിലുള്ളത്. 542 റൺസുമായി ആർസിബിയുടെ വിരാട് കോലിയും 541 റൺസുമായി ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ റുതുരാജ് ഗെയ്ക്ക്വാദുമാണ് റൺവേട്ടയിൽ ആദ്യ രണ്ട് സ്ഥാനത്തുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article