ധോനിയെ പോലെ ഒരു നായകൻ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല

തിങ്കള്‍, 17 ഏപ്രില്‍ 2023 (20:06 IST)
ഐപിഎൽ കണ്ട എക്കാലത്തെയും മികച്ച നായകനാണ് മുൻ ഇന്ത്യൻ നായകനായ മഹേന്ദ്രസിംഗ് ധോനിയെന്ന് ഇതിഹാസതാരം സുനിൽ ഗവാസ്കർ. ധോനിയെ പോലെ ഒരു ക്യാപ്റ്റൻ ഉണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാവാൻ സാധ്യതയില്ലെന്നും ഗവാസ്കർ പറഞ്ഞു. രാജസ്ഥാൻ റോയൽസിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് നായകനായി 200 മത്സരങ്ങൾ ധോനി പൂർത്തിയാക്കിയിരുന്നു. ഈ നേട്ടത്തിലെത്തുന്ന ആദ്യ താരം കൂടിയാണ് ധോനി.
 
എങ്ങനെ കഠിനമായ സാഹചര്യങ്ങളിലും മുന്നോട്ട് പോകാമെന്ന് ചെന്നയ്ക്ക് അറിയാം. ധോനി നായകനായത് കൊണ്ട് മാത്രമാണ് ഇത് സാധിക്കുന്നത്. 200 മത്സരങ്ങളിൽ ഒരു ടീമിനെ നയിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. വ്യക്തിപരമായ മികവിനെ പോലും ക്യാപ്റ്റൻസി ബാധിക്കും. എന്നാൽ ധോനി വ്യത്യസ്തനാണ്. ധോനിയെ പോലൊരു നായകൻ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവാനും പോകുന്നില്ല ഗവാസ്കർ പറഞ്ഞു.
 
ഐപിഎല്ലിൽ ചെന്നൈ നായകനായി 200 കളികളിൽ 120 എണ്ണത്തിലും ചെന്നൈയെ വിജയത്തിലെത്തിക്കാൻ ധോനിക്ക് സാധിച്ചു. 80 എണ്ണത്തിൽ പരാജയപ്പെട്ടു. 4 തവണ ഐപിഎൽ കിരീടം നേടാനും ധോനിയ്ക്ക് സാധിച്ചിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍