വെറും എട്ട് ലക്ഷം രൂപയ്ക്ക് ഐപിഎല്‍ കരിയര്‍ തുടങ്ങി, ഇന്ന് സഞ്ജുവിന്റെ ആസ്തി എത്രയെന്നോ?; ഒന്നും രണ്ടും കോടിയല്ല !

Webdunia
ചൊവ്വ, 19 ഏപ്രില്‍ 2022 (16:57 IST)
മലയാളികളുടെ അഭിമാന താരമാണ് സഞ്ജു സാംസണ്‍. വെറും എട്ട് ലക്ഷം രൂപയ്ക്ക് കൊല്‍ക്കത്ത ഫ്രാഞ്ചൈസി സ്വന്തമാക്കിയ താരത്തില്‍ നിന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ ഏറ്റവും വിലപിടിപ്പുള്ള താരവും നായകനും ആകാന്‍ വെറും 11 വര്‍ഷങ്ങളാണ് സഞ്ജുവിന് വേണ്ടിവന്നത്. സഞ്ജുവിന്റെ ഇന്നത്തെ ആസ്തി എത്രയാണെന്ന് അറിയുമോ? 
 
2011ലാണ് സഞ്ജു ആദ്യമായിട്ട് ഐപിഎല്ലിലേക്കെത്തുന്നത്. എട്ട് ലക്ഷം രൂപയ്ക്കാണ് അന്ന് സഞ്ജുവിനെ കെകെആര്‍ സ്വന്തമാക്കിയത്. ആ സീസണില്‍ സഞ്ജു കളിച്ചിട്ടില്ല. 2012ല്‍ രാജസ്ഥാന്‍ റോയല്‍സിലേക്കെത്തിയപ്പോള്‍ 10 ലക്ഷമായിരുന്നു പ്രതിഫലം. പിന്നീട് നാല് കോടി പ്രതിഫലം ലഭിച്ചു. ഡല്‍ഹി ക്യാപിറ്റല്‍സിലേക്കെത്തിയപ്പോള്‍ 4.2 കോടിയായിരുന്നു പ്രതിഫലം. എന്നാല്‍ 2018ല്‍ എട്ട് കോടിക്കായിരുന്നു രാജസ്ഥാന്‍ സഞ്ജുവിനെ തിരികെ എത്തിച്ചത്. പിന്നീട് 14 കോടിയായി സഞ്ജുവിന്റെ പ്രതിഫലം ഉയര്‍ന്നു. ഏകദേശം 64 കോടിയാണ് സഞ്ജുവിന്റെ നിലവിലെ ആസ്തി. വാഹനങ്ങളോട് കമ്പമുള്ള സഞ്ജുവിന്റെ കൈയില്‍ റോള്‍സ് റോയ്സ് ഗോസ്റ്റ് മോഡല്‍ വാഹനമുണ്ട്. ബിഎംഡബ്ല്യുവിന്റെ കാറും സഞ്ജുവിനുണ്ട്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article