ചഹലിനെ അവസാനത്തേക്ക് നീക്കിവെച്ച രാജതന്ത്രം; സഞ്ജുവിന്റെ ക്യാപ്റ്റന്‍സി കിടിലം !

ചൊവ്വ, 19 ഏപ്രില്‍ 2022 (08:33 IST)
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലെ സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിക്ക് കയ്യടി. രാജസ്ഥാന്‍ നായകന്‍ സഞ്ജു മത്സരത്തിലുടനീളം ടീം അംഗങ്ങള്‍ക്ക് പ്രതീക്ഷയും കരുത്തും പകര്‍ന്നു. കൊല്‍ക്കത്തയുടെ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചപ്പോള്‍ പോലും തന്റെ ബൗളര്‍മാരെ സഞ്ജു കുറ്റപ്പെടുത്തുകയോ അവരോട് ദേഷ്യപ്പെടുകയോ ചെയ്തില്ല. മത്സരത്തിലുടനീളം കൂള്‍ ക്യാപ്റ്റനായിരുന്നു സഞ്ജുവെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. 

chahal hat-trick celebration #RRvKKR #chahal #IPL2022 #TATAIPL pic.twitter.com/W4r52hyshA

— ᎪᎷᏆͲ ᏦႮᎷᎪᎡ (@AmitKum50993580) April 18, 2022
കൊല്‍ക്കത്ത ജയത്തിലേക്ക് നീങ്ങിയ സമയത്ത് കൃത്യമായി യുസ്വേന്ദ്ര ചഹലിനെ ഉപയോഗിച്ച് കളിയുടെ ഗതി മാറ്റിയത് സഞ്ജു സാംസണ്‍ തന്നെ. 17-ാം ഓവര്‍ വരെ ചഹലിന്റെ ഒരു ഓവര്‍ ബാക്കി നിര്‍ത്തിയത് സഞ്ജുവിന്റെ തന്ത്രമായിരുന്നു. എങ്ങനെ പന്തെറിയണമെന്ന് ചഹലിന് വിക്കറ്റിനു പിന്നില്‍ നിന്ന് സഞ്ജു നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. കീപ്പര്‍-ബൗളര്‍ കണക്ഷന്‍ നൂറ് ശതമാനം ഉപയോഗപ്പെടുത്തുന്ന കാഴ്ചയാണ് സഞ്ജുവിനും ചഹലിനും ഇടയില്‍ കണ്ടത്. വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍, ശിവം മാവി, പാറ്റ് കമ്മിന്‍സ് എന്നിങ്ങനെ നാല് പേരെയാണ് 17-ാം ഓവറില്‍ ചഹല്‍ പുറത്താക്കിയത്. അതോടെ കളി രാജസ്ഥാന്റെ കയ്യിലായി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍