ബാറ്റില്‍ പന്ത് തട്ടിയിട്ടില്ലല്ലോ, രോഹിത്തിന്റേത് ഔട്ടാണോ?; അംപയറുടെ തീരുമാനം വിവാദം

Webdunia
ചൊവ്വ, 10 മെയ് 2022 (11:53 IST)
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലെ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയുടെ ഔട്ട് വിവാദത്തില്‍. രോഹിത് ഔട്ടായിരുന്നോ എന്നാണ് ആരാധകരുടെ ചോദ്യം. അംപയറുടെ തീരുമാനത്തെയാണ് എല്ലാവരും പഴിക്കുന്നത്. 
 
ടിം സൗത്തിയുടെ ആദ്യ ഓവറിലെ അവസാന പന്തിലാണ് രോഹിത് ശര്‍മ പുറത്തായത്. ആറ് പന്തില്‍ രണ്ട് റണ്‍സുമായാണ് രോഹിത് മടങ്ങിയത്. ടിം സൗത്തിയുടെ ഷോട്ട് ലെങ്ത് ബോള്‍ കളിക്കാന്‍ രോഹിത് ക്രീസില്‍ അല്‍പ്പം ഉയര്‍ന്നു ചാടി. ലെഗ് സൈഡിലേക്കു പന്തു പ്രതിരോധിക്കാനാണു താരം ശ്രമിച്ചത്. എന്നാല്‍ രോഹിത്തിന്റെ തൈ പാഡില്‍ തട്ടിയ പന്ത്, വിക്കറ്റിനു പിന്നിലേക്കു പറന്നു. വിക്കറ്റ് കീപ്പര്‍ ഷെല്‍ഡന്‍ ജാക്‌സന്‍ വലത്തേക്കു ചാടി പന്തു പിടിക്കുകയും ചെയ്തു. ഔട്ടിനായി കൊല്‍ക്കത്ത താരങ്ങള്‍ കൂട്ടത്തോടെ അപ്പീല്‍ ചെയ്‌തെങ്കിലും രോഹിത് ഔട്ടല്ലെന്നു ഫീല്‍ഡ് അംപയറുടെ തീരുമാനം. ഉടന്‍ ഡിആര്‍എസ് എടുക്കാന്‍ കീപ്പര്‍ ഷെല്‍ഡന്‍ ജാക്‌സന്‍ കൊല്‍ക്കത്ത നായകന്‍ ശ്രേയന് അയ്യരോട് ആവശ്യപ്പെട്ടു. വിഡിയോ ദൃശ്യങ്ങള്‍ ആവര്‍ത്തിച്ചു പരിശോധിച്ചതിനു ശേഷം, തേര്‍ഡ് അംപയര്‍ ബ്രൂസ് ഓക്‌സെന്‍ഫോര്‍ഡ് രോഹിത് ഔട്ടാണെന്ന് വിധിക്കുകയായിരുന്നു. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article