പച്ച ജഴ്‌സിയും ആര്‍സിബിയുടെ പ്ലേ ഓഫ് പ്രവേശനവും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ട്. ഇതുവരെ 11 സീസണുകളില്‍ ബാംഗ്ലൂര്‍ പച്ച ജഴ്‌സിയണിഞ്ഞ് കളിച്ചിട്ടുണ്ട്. പച്ച ജഴ്‌സിയില്‍ ജയിച്ചത് പക്ഷേ മൂന്ന് കളികളില്‍ മാത്രം. ഈ സീസണില്‍ ജയിച്ചത് അടക്കമാണ് ഇത്. നേരത്തെ രണ്ട് സീസണുകളിലും പച്ച ജഴ്‌സിയില്‍ ജയിച്ചപ്പോള്‍ ആ സീസണുകളിലെ ഫൈനലില്‍ ആര്‍സിബി കളിച്ചിട്ടുണ്ട്. എന്നാല്‍ ഫൈനലില്‍ തോറ്റു.