ഐപിഎല്‍ 15-ാം സീസണിലെ ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം. ക്വാളിഫയര്‍ ഒന്നില്‍ ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സുമാണ് ഇന്ന് ഏറ്റുമുട്ടുക. രാത്രി 7.30 ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം. ഇന്നത്തെ ക്വാളിഫയര്‍ ഒന്നില്‍ ജയിക്കുന്ന ടീം നേരിട്ട് ഐപിഎല്‍ 15-ാം സീസണിലെ ഫൈനലില്‍ കയറും. തോല്‍ക്കുന്ന ടീം രണ്ടാം ക്വാളിഫയര്‍ കളിക്കേണ്ടിവരും.
ഗുജറാത്ത് ടൈറ്റന്‍സ് സാധ്യത ഇലവന്‍ : വൃദ്ധിമാന്‍ സാഹ, ശുഭ്മാന്‍ ഗില്‍, മാത്യു വെയ്ഡ്/അല്‍സാരി ജോസഫ്, ഹാര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, ആര്‍.സായ് കിഷോര്‍, ലോക്കി ഫെര്‍ഗൂസന്‍, യാഷ് ദയാല്‍, മുഹമ്മദ് ഷമി