IPL 2025: അടിവാരപ്പോരില്‍ രാജസ്ഥാന്‍; മുംബൈ - ഡല്‍ഹി പോരാട്ടം ഇന്ന്

രേണുക വേണു

ബുധന്‍, 21 മെയ് 2025 (08:12 IST)
Rajasthan Royals

IPL 2025: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ജയത്തോടെ ഐപിഎല്‍ 2025 സീസണ്‍ അവസാനിപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്. സീസണിലെ അവസാന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് രാജസ്ഥാന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ 17 പന്തും ആറ് വിക്കറ്റും ശേഷിക്കെ രാജസ്ഥാന്‍ ലക്ഷ്യം കണ്ടു. 
 
പോയിന്റ് ടേബിളിലെ അവസാന സ്ഥാനത്ത് ചെന്നൈ തുടരുകയാണ്. ഒരു മത്സരം കൂടിയാണ് ചെന്നൈയ്ക്ക് ശേഷിക്കുന്നത്. 14 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ എട്ട് പോയിന്റുമായി രാജസ്ഥാന്‍ റോയല്‍സ് ചെന്നൈയ്ക്കു തൊട്ടുമുകളില്‍ തുടരുന്നു. 
 
അതേസമയം ഇന്ന് ഐപിഎല്ലില്‍ ആവേശപ്പോര് നടക്കും. പ്ലേ ഓഫില്‍ കയറുന്ന നാലാമത്തെ ടീമാകാന്‍ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടും. നിലവില്‍ 12 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റോടെ മുംബൈ ഇന്ത്യന്‍സ് നാലാമതും 12 കളികളില്‍ നിന്ന് 13 പോയിന്റുമായി ഡല്‍ഹി അഞ്ചാമതുമാണ്. ഇരു ടീമുകള്‍ക്കും ഈ സീസണില്‍ രണ്ട് ലീഗ് മത്സരങ്ങള്‍ കൂടി ശേഷിക്കുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍