ധോണിയുടെ പകരക്കാരനായി വിക്കറ്റ് കീപ്പര്‍ നായകനെയാണ് ചെന്നൈ ആഗ്രഹിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള താരം കൂടിയായതിനാല്‍ സഞ്ജുവിനാണ് മുഖ്യ പരിഗണന. ഹാര്‍ദിക് പാണ്ഡ്യയെ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് മുംബൈ ഇന്ത്യന്‍സ് ട്രേഡിങ്ങിലൂടെ സ്വന്തമാക്കിയ പോലെയായിരിക്കും ചെന്നൈ സഞ്ജുവിനു വേണ്ടി ഓപ്പറേഷന്‍ നടത്തുക.
കഴിഞ്ഞ മെഗാ താരലേലത്തിനു മുന്നോടിയായി 18 കോടിക്കാണ് രാജസ്ഥാന്‍ സഞ്ജുവിനെ നിലനിര്‍ത്തിയത്. ഇതിനും ഉയര്‍ന്ന തുകയ്ക്കായിരിക്കും ട്രേഡിങ്ങില്‍ ചെന്നൈ സഞ്ജുവിനെ സ്വന്തമാക്കുക. നിലവിലെ ടീം സന്തുലിതമല്ലാത്തതിനാല്‍ വലിയ തുക ലഭിക്കുന്ന ട്രേഡിങ്ങില്‍ രാജസ്ഥാനും താല്‍പര്യക്കുറവുണ്ടാകില്ല. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടനുണ്ടാകും.