റിഷഭ് പന്ത് എങ്ങനെയുള്ള കളിക്കാരനാണെന്ന് നമുക്കറിയാം, അയാൾ തിരിച്ചുവരും, പന്തിനെ പിന്തുണച്ച് മിച്ചൽ മാർഷ്

അഭിറാം മനോഹർ

ചൊവ്വ, 20 മെയ് 2025 (18:14 IST)
ഐപിഎല്ലില്‍ ലഖ്‌നൗ ബാറ്ററായി മോശം പ്രകടനം തുടരുന്ന നായകന്‍ റിഷഭ് പന്തിന് പിന്തുണയുമായി ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ്. 2025 സീസണില്‍ ടീം ഉദ്ദേശിച്ച ടീമിനെ പരിക്കുകള്‍ കാരണം ലഭിച്ചില്ലെന്ന റിഷഭ് പന്തിന്റെ പ്രസ്താവനയേയും താരം അനുകൂലിച്ചു. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ താരമെന്ന റെക്കോര്‍ഡ് നേട്ടവുമായാണ് റിഷഭ് പന്ത് 2025 സീസണില്‍ ലഖ്‌നൗ നായകനായെത്തിയത്. എന്നാല്‍ ഒരു അര്‍ധസെഞ്ചുറിയല്ലാതെ മറ്റൊരു മികച്ച പ്രകടനവും നടത്താന്‍ റിഷഭ് പന്തിനായില്ല. 
 
പന്തിനെ പിന്തുണച്ചുകൊണ്ടുള്ള മിച്ചല്‍ മാര്‍ഷിന്റെ പ്രതികരണം ഇങ്ങനെ. റിഷഭ് തന്നെ ഇക്കാര്യം സമ്മതിക്കും. അയാള്‍ ഉദ്ദേശിച്ച സീസണായിരുന്നില്ല ഇത്. എന്നാല്‍ റിഷഭ് പന്ത് എത്രമാത്രം പ്രതിഭാധനനായ കളിക്കാരനാണെന്ന് നമുക്കറിയാം. ഈ സീസണില്‍ അദ്ദേഹത്തിന്റെ പ്രകടനം പ്രതീക്ഷിച്ചത്ര ഉയര്‍ന്നില്ല. അടുത്ത 2 മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തി അദ്ദേഹം തിരിച്ചുവരുമെന്നാണ് ഞാന്‍ കരുതുന്നത് മാര്‍ഷ് പറഞ്ഞു. ടൂര്‍ണമെന്റിനെ പറ്റി വിശകലനം ചെയ്യാനായിട്ടില്ല. സീസണ്‍ അവസാനിച്ച ശേഷമെ അത് ചെയ്യാനാകു. അടുത്ത 2 മത്സരങ്ങളില്‍ വിജയിക്കാനാണ് ഇപ്പോള്‍ ടീം ലക്ഷ്യമിടുന്നതെന്നും മാര്‍ഷ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍