അവര്‍ക്ക് മൊയീന്‍ അലി ഉള്ളതുകൊണ്ട് എന്നെ എടുക്കുമെന്ന് തോന്നുന്നില്ല; ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് മടങ്ങി പോകാന്‍ ആഗ്രഹിച്ച് അശ്വിന്‍

ചൊവ്വ, 8 ഫെബ്രുവരി 2022 (11:41 IST)
ഐപിഎല്‍ കരിയര്‍ ആരംഭിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫ്രാഞ്ചൈസിയിലേക്ക് തിരിച്ചുപോകാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. തുടങ്ങിയിടത്തേക്ക് തന്നെ തിരിച്ചെത്തുന്നത് സുന്ദരമായ നിമിഷമായാണ് താന്‍ കാണുന്നതെന്ന് അശ്വിന്‍ പറഞ്ഞു. ഐപിഎല്‍ മെഗാ താരലേലം നടക്കാനിരിക്കെയാണ് അശ്വിന്റെ പ്രതികരണം. 
 
എന്നാല്‍, മൊയീന്‍ അലിയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്തിയിട്ടുള്ളതുകൊണ്ട് തന്നെ ഇനി ലേലത്തില്‍ എടുക്കാന്‍ സാധ്യതയില്ലെന്നും അശ്വിന്‍ പറയുന്നു. ' തുടങ്ങിയ സ്ഥലത്ത് തന്നെ തിരിച്ചെത്തുക എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. പക്ഷേ അവര്‍ക്കൊപ്പം ഇപ്പോള്‍ തന്നെ ഒരു ഓഫ് സ്പിന്നര്‍ ഉണ്ട്, മൊയീന്‍ അലി. അതുകൊണ്ട് എനിക്ക് അറിയില്ല. നമുക്ക് കാത്തിരുന്ന് കാണാം,' അശ്വിന്‍ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍