ഐപിഎല്‍ മെഗാതാരലേലത്തിന് മുന്‍പായി ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവന്നപ്പോള്‍ ഏറ്റവും കുറവ് താരങ്ങളെ നിലനിര്‍ത്തിയ ഫ്രാഞ്ചൈസിയായി മാറി പഞ്ചാബ് കിംഗ്സ്. ഇത്തവണത്തെ താരലേലത്തില്‍ അടിമുറി മാറുവാന്‍ ലക്ഷ്യമിട്ടാണ് പഞ്ചാബിന്റെ ഈ നീക്കം. പ്രമുഖതാരങ്ങളായ കെ എല്‍ രാഹുല്‍, ജോസ് ബട്ട്ലര്‍,ശ്രേയസ് അയ്യര്‍, റിഷബ് പന്ത് എന്നിവരെയെല്ലാം ടീമുകള്‍ കൈവിട്ട സാഹചര്യത്തില്‍ കൂടിയാണ് പഞ്ചാബിന്റെ നീക്കമെന്നതാണ് ശ്രദ്ധേയം.
അടുത്ത വര്‍ഷത്തെ ഐപിഎല്ലിനായി ശശാങ്ക് സിംഗ്, പ്രഭ് സിമ്രാന് സിംഗ് എന്നിവരെ മാത്രമാണ് പഞ്ചാബ് നിലനിര്‍ത്തിയത്. 5.5 കോടി രൂപയാണ് ശശാങ്കിനായി ടീം മാറ്റിവെച്ചത്. പ്രഭ് സിമ്രാനെ 4 കോടി രൂപയ്ക്കും ടീം സ്വന്തമാക്കി. ഇതോടെ ഐപിഎല്‍ താരലേലത്തില്‍ 110.5 കോടിയുമയാകും പഞ്ചാബ് എത്തുക. സൂപ്പര്‍ താരങ്ങള്‍ പലരും താരലേലത്തില്‍ ഉള്ളതിനാല്‍ തന്നെ ഇവരില്‍ പലരെയും പഞ്ചാബ് വിളിച്ചെടുക്കാന്‍ സാധ്യതയേറെയാണ്.