RCB vs PBKS: ആദ്യ ഓവറില്‍ തന്നെ ബെയര്‍സ്‌റ്റോയുടെ കൈകള്‍ ചോര്‍ന്നു, കൈവിട്ടത് രാജാവിന്റെ വിക്കറ്റ്, തുടരെ 3 ബൗണ്ടറികളുമായി കോലിയുടെ മറുപടി

അഭിറാം മനോഹർ
തിങ്കള്‍, 25 മാര്‍ച്ച് 2024 (21:43 IST)
Bairstow IPL
ആര്‍സിബിക്കെതിരായ ഐപിഎല്‍ മത്സരത്തില്‍ ആദ്യ ഓവറില്‍ തന്നെ ലഭിച്ച വമ്പന്‍ അവസരം തുലച്ച് പഞ്ചാബ് സൂപ്പര്‍ കിംഗ്‌സ്. 177 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആര്‍സിബിയുടെ വിക്കറ്റ് റണ്‍സൊന്നും നേടുന്നതിന് മുന്‍പ് എടുക്കാന്‍ സാധിക്കുമായിരുന്ന അവസരമാണ് ജോണി ബെയര്‍സ്‌റ്റോ നിലത്തിട്ടത്. പഞ്ചാബിനായി ആദ്യ ഓവര്‍ എറിഞ്ഞ സാം കറന്റെ ഓവറിലെ രണ്ടാം പന്തിലായിരുന്നു ബെയര്‍സ്‌റ്റോ കോലിയുടെ ക്യാച്ച് കൈവിട്ടത്.
 
മത്സരത്തിലെ രണ്ടാം പന്തില്‍ തന്നെ കോലിയുടെ വിക്കറ്റ് പഞ്ചാബിന് മികച്ച തുടക്കം നല്‍കുമായിരുന്നു. എന്നാല്‍ ക്യാച്ച് കൈവിട്ടതോടെ രണ്ടാം പന്തില്‍ തന്നെ ആര്‍സിബി സ്‌കോര്‍ നാല് റണ്‍സിലെത്തി. പുതുതായി കൈവന്ന ലൈഫ് ആ ഓവറില്‍ 3 ബൗണ്ടറികള്‍ കൂടി നേടിയാണ് കോലി അവസാനിപ്പിച്ചത്‌

അനുബന്ധ വാര്‍ത്തകള്‍

Next Article