ഐപിഎല്‍ താരലേലം ഇന്ന് കൊച്ചിയില്‍

വെള്ളി, 23 ഡിസം‌ബര്‍ 2022 (08:34 IST)
ഐപിഎല്‍ ക്രിക്കറ്റ് 16-ാം സീസണിലേക്കുള്ള താരലേലം ഇന്ന് കൊച്ചിയില്‍. ആദ്യമായാണ് ഐപിഎല്‍ താരലേലത്തിനു കൊച്ചി വേദിയാകുന്നത്. ഇന്ന് ഉച്ചയ്ക്ക് 12.30 ന് താരലേലം ആരംഭിക്കും. 405 കളിക്കാരാണ് താരലേലത്തില്‍ അവസരം കാത്തിരിക്കുന്നത്. 273 ഇന്ത്യന്‍ താരങ്ങളും 132 വിദേശ താരങ്ങളും ഇക്കൂട്ടത്തില്‍ ഉണ്ട്. 10 ഫ്രാഞ്ചൈസികളാണ് താരലേലത്തിനായി രംഗത്തുള്ളത്. ഹ്യു എഡ്മിഡ്‌സ് ആണ് ലേല നടപടികള്‍ നിയന്ത്രിക്കുക. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍