എ ഗ്രേഡില്‍ ഹര്‍മന്‍ പ്രീതും സ്മൃതി മന്ദാനയും ദീപ്തി ശര്‍മയും, ഇന്ത്യന്‍ വനിതാ ടീമിന്റെ കേന്ദ്ര കരാറുകള്‍ പ്രഖ്യാപിച്ചു

അഭിറാം മനോഹർ

തിങ്കള്‍, 24 മാര്‍ച്ച് 2025 (19:46 IST)
2024-25 സീസണിലേക്കുള്ള ഇന്ത്യന്‍ വനിതാ ടീമിന്റെ കേന്ദ്ര കരാറുകള്‍ പ്രഖ്യാപിച്ച് ബിസിസിഐ. ആകെ 16 കളിക്കാര്‍ക്കാണ് റിട്ടെന്‍ഷന്‍ഷിപ്പ് ഡീലുകള്‍ ലഭിച്ചത്. ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍, വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന, ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ എന്നിവര്‍ എ ഗ്രേഡ് നിലനിര്‍ത്തി. രേണുക താക്കൂര്‍, ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ്, ഷഫാലി വര്‍മ എന്നിവര്‍ ബി ഗ്രേഡിലാണ്.
 
ശ്രേയങ്ക പാട്ടീല്‍,ടിറ്റാസ് സാധു, അരുന്ധതി റെഡ്ഡി, അമന്‍ജോത് കൗര്‍, ഉമ ഛേത്രി,സ്‌നേഹ റണ, പൂജ വസ്ത്രകര്‍ എന്നിവര്‍ ഗ്രേഡ് സിയിലാണ്. മേഘ്‌ന സിംഗ്, ദേവിക വൈദ്യ, സബ്ബിനേനി മേഘന, അഞ്ജലി സര്‍വാനി,ഹര്‍ലിന്‍ ഡിയോള്‍ എന്നിവരുടെ കരാറുകള്‍ റദ്ദാക്കപ്പെട്ടു.  വെസ്റ്റിന്‍ഡീസിനെതിരെ ഏകദിനത്തില്‍ കന്നി സെഞ്ചുറി നേടി മിന്നുന്ന ഫോമില്‍ നില്‍ക്കെയാണ് ഹാര്‍ലിന്‍ ഡിയോളിന്റെ കരാര്‍ റദ്ദാക്കിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍