IPL Updates: ഔദ്യോഗിക പ്രഖ്യാപനങ്ങളെത്തി, ഹാർദ്ദിക് മുംബൈയിൽ, ഗിൽ ഗുജറാത്ത് നായകനാകും

Webdunia
തിങ്കള്‍, 27 നവം‌ബര്‍ 2023 (13:41 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഔദ്യോഗിക പ്രഖ്യാപനങ്ങളെത്തി. മുംബൈ ഇന്ത്യന്‍സാണ് ഹാര്‍ദ്ദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തിയതായുള്ള പ്രഖ്യാപനം നടത്തിയത്. ഹാര്‍ദ്ദിക്കിനെ തിരികെയെത്തിക്കുവാനായി ഓസീസ് ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെയാണ് മുംബൈ ട്രേഡ് ചെയ്തത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് ഗ്രീനിനെ സ്വന്തമാക്കിയത്.
 
മുഴുവന്‍ ക്യാഷിനാണ് ഹാര്‍ദ്ദിക്കിന്റെ ട്രേഡ്. ഹാര്‍ദ്ദിക് ടീം വിട്ടതോടെ തങ്ങളുടെ പുതിയ നായകനെ ഗുജറാത്ത് പ്രഖ്യാപിച്ചു. പ്രതീക്ഷിച്ചത് പോലെ ശുഭ്മാന്‍ ഗില്‍ തന്നെയാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ പുതിയ നായകന്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article