ധോണി ബാറ്റ് 'കടിച്ചു തിന്നും'; കാരണം ഇതാണ്

Webdunia
തിങ്കള്‍, 9 മെയ് 2022 (16:39 IST)
ഐപിഎല്‍ 15-ാം സീസണിലെ ചെന്നൈ സൂപ്പര്‍ കിങ്‌സ് vs ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിനിടെ ചെന്നൈ നായകന്‍ മഹേന്ദ്രസിങ് ധോണി ഡഗ്ഔട്ടില്‍ ഇരുന്ന് സ്വന്തം ബാറ്റ് 'കടിച്ചു തിന്നുന്ന' വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ധോണി ഇത്തരത്തില്‍ ബാറ്റില്‍ കടിക്കുന്നത് നേരത്തെയും വാര്‍ത്തയായിട്ടുണ്ട്. 
 
'ഈറ്റിങ് ദ് ബാറ്റ്' എന്ന പേരില്‍ പ്രചാരം നേടിയ ധോണിയുടെ ഈ പഴയ ശീലത്തിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ കൂടിയായ അമിത് മിശ്ര. 'എന്തുകൊണ്ടാണു ധോണി തന്റെ ബാറ്റ് കടിച്ചുതിന്നുന്നത് എന്ന് ആശങ്കപ്പെട്ടിരിക്കുകയാണ് നിങ്ങള്‍ എങ്കില്‍.. ബാറ്റിന്റെ ടേപ് നീക്കം ചെയ്യുകയാണു ധോണി ചെയ്യുന്നത്. തന്റെ ബാറ്റ് എല്ലായ്‌പ്പൊഴും വൃത്തിയോടെയിരിക്കണം എന്നാണു ധോണിയുടെ ആഗ്രഹം. ധോണിയുടെ ബാറ്റില്‍നിന്ന് ടേപ്പിന്റെയോ നൂലിന്റെയോ ഒരു അംശം പോലും പുറത്തേക്കു തള്ളി നില്‍ക്കുന്നതായി നിങ്ങള്‍ക്കു കാണാന്‍ സാധിക്കില്ല'- മിശ്ര ട്വിറ്ററില്‍ കുറിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article