ഐപിഎല്ലില്‍ പങ്കെടുക്കേണ്ടെന്ന് പാകിസ്ഥാന്‍ കളിക്കാരോട് പാക് ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദ്ദേശിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ അസ്വസ്ഥത നിലനില്‍ക്കുന്നതിനാല്‍ കളിക്കാരുടെ യാത്ര സുരക്ഷിതമാവില്ല എന്നാണ് ബോര്‍ഡിന്‍റെ നിലപാട്.
അടുത്ത ലേലത്തിന് പാകിസ്ഥാന്‍ കളിക്കാര്‍ ഉണ്ടാവില്ല എന്ന് ഐപിഎല്‍ അധ്യക്ഷന്‍ ലളിത് മോഡിയും പറഞ്ഞു. ഏപ്രിലില്‍ ആണ് ഐപിഎല്‍ മത്സരങ്ങള്‍ തുടങ്ങുന്നത്.
വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് കിട്ടിയ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിലാണ് ക്രിക്കറ്റ് ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയതെന്ന് പാകിസ്ഥാന്‍ കായിക മന്ത്രി അഫ്താബ് ജിലാനി വ്യക്തമാക്കി.
ഡാനിഷ് കനേറിയ, യാസിര്‍ ഹമീദ്, യാസിര്‍ അറാഫാത്, അസിം കമാല്‍, മൊഹമ്മദ് ഹഫീസ് എന്നീ താരങ്ങളാണ് ഗോവയില്‍ ഈ മാസം 10 ന് നടക്കുന്ന ലേലത്തില്‍ പങ്കെടുക്കാനിരുന്നത്