150 മത്സരങ്ങളിലെ ക്യാപ്റ്റൻ മഹേന്ദ്രജാലം; പുതിയ റെക്കോർഡ് സ്വന്തമാക്കി ധോണി

Webdunia
ഞായര്‍, 29 ഏപ്രില്‍ 2018 (12:05 IST)
ഐ പി എല്ലിൽ ചെന്നൈ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്ക് പുതിയ റെക്കൊർഡ് നേട്ടം. ഇന്നലെ നടന്ന ചെന്നൈ മുംബൈ മത്സരത്തോടുകൂടിയാണ് ധോണി പുതിയ റെക്കോർഡ് തന്റെ പേരിൽ കുറിച്ചത്. ഐ പി എല്ലിലെ 150 മത്സരങ്ങളിൽ നായകായി ടിമിനെ  നയിച്ച ആദ്യ താരമെന്ന നേട്ടമാണ് ധോണി `സ്വന്തം പേരിഒൽ കുറിച്ചത്.
 
പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് ഡൽഹിയുടെ മുൻ ക്യാപ്റ്റൻ ഗൌതം ഗംഭീറാണ്. 129 മത്സരങ്ങളിലാണ് ഗംഭീർ നായകനായത്. എന്നാൽ  ടിമിന്റെ മോഷം പ്രകടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗംഭീർ ടിമിന്റെ ക്യാപറ്റൻ സ്ഥാനം ഒഴിഞ്ഞതോടുകൂടി ധോണിയുടെ റെക്കോർഡ് അടുത്ത കാലത്ത് ആർക്കും തകർക്കാനാകില്ല. 
 
പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത് വിരട് കോഹ്‌ലിയാണ്. നാലാം സ്ഥാനത്താകട്ടെ രോഹിത് ശർമ്മയും. 88 മത്സരങ്ങളിലാണ് കോഹ്‌ലി ക്യാപ്റ്റൻ സ്ഥാനം വഹിച്ചിട്ടുള്ളത്. 82 മത്സരങ്ങളിൽ രോഹിത് ശർമ്മയും ടീമിനെ നയിക്കാനായി കളത്തിലിറങ്ങി.

അനുബന്ധ വാര്‍ത്തകള്‍

Next Article