ചെന്നൈയും ഹൈദരാബാദും ഏറ്റുമുട്ടുമ്പോള്‍ - ഐ പി എല്‍ ഫൈനലിനെക്കുറിച്ച് അറിയേണ്ടതെല്ലാം

Webdunia
ശനി, 26 മെയ് 2018 (20:53 IST)
മേയ് 27 ഞായറാഴ്ചയാണ് ഐ പി എല്‍ ക്രിക്കറ്റിന്‍റെ ഇത്തവണത്തെ കലാശപ്പോരാട്ടം. മുംബൈയിലെ വാങ്കഡേ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്സും സണ്‍ റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടുന്ന മത്സരത്തിന്‍റെ ഫലം എന്തായിരിക്കുമെന്നൊരു പ്രവചനം ഈ ഘട്ടത്തില്‍ അസാധ്യമാണ്.
 
ഞായറാഴ്ച രാത്രി ഏഴുമണിക്കാണ് കളി ആരംഭിക്കുന്നത്. ഒമ്പതുവീതം പോയിന്‍റുകളുമായാണ് ഇരു ടീമുകളും അന്തിമമത്സരത്തിന് ഇറങ്ങുക. എന്നാല്‍ റണ്‍ റേറ്റിന്‍റെ അടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനം ഹൈദരാബാദിനാണ്. 
 
ഫൈനലില്‍ ചെന്നൈ ടീമിലെ താരം ക്യാപ്‌ടന്‍ എം എസ് ധോണി തന്നെയാണ്. ഹൈദരാബാദ് ടീമിലാണെങ്കില്‍ അത് റഷീദ് ഖാനാണ്. ഫൈനലിലേക്ക് യോഗ്യത നേടാനുള്ള മത്സരത്തില്‍ റഷീദ് ഖാന്‍ നടത്തിയ ഓള്‍‌റൌണ്ട് പ്രകടനം മറക്കാന്‍ സമയമായിട്ടില്ല.
 
വാങ്കഡെ സ്റ്റേഡിയത്തില്‍ ടോസ് നേടുന്ന ക്യാപ്ടന്‍ ബൌളിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത. രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ ഇവിടെ വിജയിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article