ഈ ഒരു പെരുമാറ്റം സൂപ്പര്‍ താരത്തിന്റെ ഭാവി ഇല്ലാതാക്കുമോ ? ആരാധകര്‍ ഞെട്ടലില്‍ !

Webdunia
ചൊവ്വ, 25 ഏപ്രില്‍ 2017 (19:33 IST)
മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മക്ക് പിഴ. കഴിഞ്ഞ ദിവസം നടന്ന പുനെ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിനിടെ അമ്പയറോട് മോശമായി പെരുമാറിയതിനാണ് മത്സര ഫീസിന്റെ 50 ശതമാനം രോഹിത്തിന് പിഴയിട്ടത്.
 
മുംബൈയുടെ അവസാന ഓവറില്‍ വൈഡായ പന്ത് അമ്പയറായ എസ് രവി വിളിച്ചില്ലെന്നാരോപിച്ച് രോഹിത്ത് പ്രകോപിതനായിരുന്നു. മുംബൈയ്ക്ക് ജയിക്കാന്‍ നാല് പന്തില്‍ 11 റണ്‍സ് വേണ്ട സമയത്തായിരുന്നു സംഭവം. സഹഅമ്പയര്‍ എ നന്ദ് കിഷോര്‍ ഇടപെട്ടാണ് രോഹിതിന്റെ കോപം ശമിപ്പിച്ചത്. ഇതാണ് രോഹിത്തിന് മേല്‍ നടപടിയെടുക്കാന്‍ കാരണമായത്.
 
ഐ പി എല്‍ പെരുമാറ്റച്ചട്ടത്തിലെ 2.1.5 ലെ ലെവല്‍ 1 എന്ന് കുറ്റമാണ് രോഹിത്തിനെതിരെ ചുമത്തിയത്. ഈ സീസണില്‍ അദ്ദേഹത്തിന് ലഭിക്കുന്ന രണ്ടാമത്തെ ലെവല്‍ 1 ശിക്ഷയാണ്. ഇനിയും ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിച്ചാല്‍ മത്സരത്തില്‍ നിന്നു തന്നെയുള്ള വിലക്കാണ് താരത്തെ കാത്തിരിക്കുന്നത്.
Next Article