ധോണിയുടെ പിന്‍‌ഗാമി സഞ്ജുവല്ലെന്ന്; ആ കലിപ്പന്‍ തീരുമാനം കോഹ്‌ലിയുടെ വക - വെളിപ്പെടുത്തലുമായി ബില്ലിംഗ്‌സ്!

Webdunia
വെള്ളി, 21 ഏപ്രില്‍ 2017 (16:35 IST)
മഹേന്ദ്ര സിംഗ് ധോണിയുടെ പിന്‍‌ഗാമി ആരാകുമെന്നതില്‍ ഇതുവരെയും തീരുമാനമായില്ല. ഇന്ത്യന്‍ ക്രിക്കറ്റ് സ്വപ്‌നം കണ്ടിരുന്ന നേട്ടങ്ങളെല്ലാം രാജ്യത്തിന് നേടിക്കൊടുത്ത ധോണിക്ക് ഒരു പകരക്കാരനെ കണ്ടെത്തുക എന്നത് പ്രയാസകരമാണ്.

മലയാളി യുവതാരം സഞ്ജു വി സാംസണാകും ധോണിക്ക് പിന്‍‌ഗാമിയാകുക എന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, സഞ്ജുവിനെക്കാളും കേമന്‍ ഡല്‍ഹി ഡയര്‍ ഡെവിള്‍സ് താരം റിഷഭ് പന്ത് ആണെന്നാണ് ഇംഗ്ലണ്ടിന്റെ യുവതാരം സാം ബില്ലിംഗ്‌സ് വ്യക്തമാക്കിയത്.

ബാറ്റിംഗിലും കീപ്പിംഗിലും മിടുക്കുള്ള പന്ത് ധോണിയുടെ പിന്‍‌ഗാമി ആയിരിക്കും. ആദ്യത്തെ കുറച്ചു മത്സരങ്ങള്‍ക്കുള്ളില്‍ തന്നെ അദ്ദേഹം തന്റെ പ്രതിഭാസം എന്താണെന്ന് തെളിയിച്ചു. ധോണി സ്റ്റംമ്പിന് പുറകില്‍ നില്‍ക്കുന്നതു പോലെയാണ് പന്തും നില്‍ക്കുന്നതെന്നും സ്‌ക്രോള്‍ ഡോട്ട് കോമിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ബില്ലിംഗ്‌സ് പറഞ്ഞു.

ധോണിക്ക് പിന്‍‌ഗാമിയായി പന്തിനെ കാണേണ്ടുവരുമെന്ന തന്റെ വാക്കുകള്‍ക്ക് വലിയ വിലയുണ്ട്. ആദ്യമായി പന്തിന്റെ ബാറ്റിംഗ് കണ്ടപ്പോള്‍ തന്നെ എനിക്ക് ഈ കാര്യം തോന്നിയിരുന്നു. പ്രതിഭാ സമ്പന്നനായ താരമാണ് പന്തെന്നും ബില്ലിംഗ്‌സ് പറഞ്ഞു.

മഹേന്ദ്ര സിംഗ് ധോണി വിരമിച്ചാല്‍ അതിനുപകരം ടീമില്‍ എത്തുന്നത് ആരാകുമെന്നതില്‍ സംശയം തുടരുകയാണ്. സഞ്ജു ടീമില്‍ എത്തുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെങ്കിലും മൂന്ന് ഫോര്‍മാറ്റിലെയും ക്യാപ്‌റ്റനായ വിരാട് കോഹ്‌ലിക്ക് താല്‍പ്പര്യം വൃദ്ധിമാന്‍ സാഹയോടാണ്. ടെസ്‌റ്റില്‍ സാഹയാണ് വിക്കറ്റിന് പിന്നിലുള്ളത്. ധോണിക്ക് ശേഷം അതേ സാഹചര്യം ഉണ്ടാകാനും സാധ്യത കൂടുതലാണ്.
Next Article