ഐപിഎല്‍ പുതിയ സീസണ്‍ ആരംഭിക്കുന്നതിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പൂനെ ടീം പേരും മാറ്റി. റൈസിംഗ് പൂനെ സൂപ്പർ ജയിന്റ്സ് എന്ന പേര് റൈസിംഗ് പൂനെ സൂപ്പർ ജയിന്റ് എന്നാണ് മാനേജ്മെന്റ് അധികൃതര്‍ മാറ്റിയത്.
കഴിഞ്ഞ സീസണിലെ വന്‍ പരാജയമാണ് അധികൃതരെ പേര് മാറ്റാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന. ഇതേത്തുടര്‍ന്ന് നിലപാട് വ്യക്തമാക്കി ടീം മാനേജ്മെന്റ് രംഗത്തെത്തി.
പേര് മാറ്റത്തിന് പിന്നിൽ ഒരു അന്ധവിശ്വാസവുമില്ല. കഴിഞ്ഞ സീസണിൽ ടീമിൽ മൂന്നോ നാലോ സൂപ്പർ താരങ്ങളെ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ടീമിലുള്ളവരെല്ലാം സൂപ്പർതാരങ്ങളാണെന്നും അതിനാലാണ് സൂപ്പർജയിന്റ് എന്ന് പേരുമാറ്റിയതെന്നും ടീം മാനേജ്മെന്റ് അറിയിച്ചു.