IPL 10: മുംബൈയുടെ ബൗളർമാര്‍ താണ്ഡവമാടി; കൊല്‍ക്കത്ത വീണു, മുംബൈ-പുനെ ഫൈനല്‍ ഞായറാഴ്ച

Webdunia
ശനി, 20 മെയ് 2017 (09:47 IST)
ഐപിഎല്‍ പത്താം സീസണില്‍ മുംബൈയുടെ ഓള്‍റൗണ്ട് മികവില്‍ ഒരിക്കല്‍കൂടി കൊല്‍ക്കത്തയ്ക്ക് അടിതെറ്റി. രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ നൈറ്റ് റൈഡേഴ്‌സിനെ ആറ് വിക്കറ്റിനാണ് മുംബൈ പരാജയപ്പെടുത്തിയത്. സ്കോര്‍: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 18.5 ഓവറില്‍ 107/10, മുംബൈ ഇന്ത്യന്‍സ് 14.3 ഓവറില്‍ 111/4.
 
രോഹിത് ശര്‍മയും(26) ക്രുണാല്‍ പാണ്ഡ്യയും(45) ചേര്‍ന്നാണ് മുംബൈയെ വിജയത്തിലെത്തിച്ചത്. ഇഷാങ്ക് ജാഗിയും (28) സുര്യ കുമാര്‍ യാദവുമാണ് (31) നൈറ്റ് റൈഡേഴ്‌സിന്റെ ടോപ് സ്‌കോറര്‍മാര്‍. മുംബൈയ്ക്കായി കരണ്‍ ശര്‍മ നാല് വിക്കറ്റും ജാസ്പ്രിത് ബൂംറ മൂന്നു വിക്കറ്റും നേടി. 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് പേരെ പുറത്താക്കിയ കരണ്‍ ശര്‍മയാണ് കളിയിലെ കേമന്‍. 
 
ഇത് നാലാം തവണയാണ് മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ ഫൈനലില്‍ പ്രവേശിക്കുന്നത്. ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ മുംബൈ ഇന്ത്യന്‍സ് റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിനെയാണ് നേരിടുക.
Next Article