ഐപിഎല്ലിന്റെ ഈ സീസണില്‍ വലിയ സ്കോറുകൾ നേടാന്‍ റൈസിങ് പുനെ സൂപ്പർ ജയന്റ് താരം അജിങ്ക്യ രഹാനെയ്ക്കു സാധിച്ചിട്ടില്ല. എന്നിരുന്നാലും ടീമിനു ക്രിയാത്മക ഫലങ്ങൾ ലഭ്യമാകുന്നിടത്തോളം തന്റെ ചെറിയ സ്കോറുകളിലും പൂര്‍ണ സംതൃപ്തനാണെന്ന് രഹാനെ പറയുന്നു.
ആദ്യമൽസരത്തിൽ ഹൈദരാബാദിനെതിരെ 48 പന്തുകളിൽ നേടിയ 60 റൺസാണ് രഹാനെയുടെ വലിയ സ്കോര്‍. നിലവില്‍ ബാറ്റ് ചെയ്യുന്ന രീതിയിൽ സംതൃപ്തനാണെന്നും ടെസ്റ്റിൽനിന്നു ട്വന്റി20യിലേക്കുള്ളതു മാനസികമായ മാറ്റമാണെന്നും അതു നന്നായി ചെയ്തിട്ടുണ്ടെന്നും രഹാനെ പറയുന്നു