സിനിമയുടെ പ്രൊമോഷന് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ വ്യത്യസ്തമായ പ്രചരണ രീതികള്‍ സ്വീകരിക്കാറുണ്ട്. എന്നാല്‍ കണ്‍ജ്വറിംഗ് ടു എന്ന ചിത്രത്തിന്റെ ബ്രസീലിലെ പ്രചരണാര്‍ത്ഥം സംവിധായകനും കൂട്ടരും ചെയ്തത് വിചിത്രമായ ഒരു കാര്യമാണ്. ചിത്രത്തിലേതിന് സമാനമായ പേടിപ്പെടുത്തുന്ന ഒരു രംഗം പുനസൃഷ്ടിക്കുകയായിരുന്നു.
സംവിധായകന്‍ ജയിംസ് വാന്റെ നേതൃത്വത്തിലായിരുന്നു ഈ പുതിയ പ്രചരണ തന്ത്രം. പ്രേതബാധയേറ്റ മരിയ എന്ന കുട്ടിയെ പരിചരിക്കാനായി വരുന്ന സ്ത്രീകള്‍ അവിടെ നടക്കുന്ന ഭയാനകമായ അനുഭവങ്ങളെത്തുടര്‍ന്ന് ഭയന്നോടുന്ന രംഗങ്ങളാണ് വിഡിയോയിലുള്ളത്. ഇതിനോടകം തന്നെ നിരവധി ആളുകള്‍ ഈ ഭയാനകമായ രംഗങ്ങള്‍ കണ്ടു കഴിഞ്ഞു.