മരുമകളെ പീഡിപ്പിച്ച മധ്യവയസ്കനെ ഭാര്യ വെടിവച്ചുകൊന്നു, തന്‍റെ അച്ഛനായതുകൊണ്ടാണ് താന്‍ കൊല്ലാഞ്ഞതെന്ന് മകന്‍

Webdunia
ചൊവ്വ, 6 ജൂണ്‍ 2017 (19:09 IST)
മരുമകളെ പീഡിപ്പിച്ച മധ്യവയസ്കനെ ഭാര്യ വെടിവച്ചുകൊന്നു. പാകിസ്ഥാനിലാണ് സംഭവം. പട്ടാളക്കാരനായ മകന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയങ്ങളിലാണ് മരുമകളെ മധ്യവയസ്കന്‍ പീഡിപ്പിച്ചിരുന്നത്. 
 
ഗുല്‍ബര്‍ ഖാന്‍ എന്നയാളാണ് മരിച്ചത്. ഇയാളെ വെടിവച്ചുകൊന്ന കുറ്റത്തിന് ഭാര്യ ബീഗം ബീബിയെ പൊലീസ് അറസ്റ്റുചെയ്തു. കുടുംബത്തെയും ബന്ധങ്ങളെയും മാനിക്കാത്തതിനാണ് ഭര്‍ത്താവിനെ ഇവര്‍ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് ഭാഷ്യം. കഴിഞ്ഞ മൂന്നുമാസമായി മരുമകളെ ഗുല്‍ബര്‍ പീഡിപ്പിച്ചുവരികയായിരുന്നുവത്രേ.
 
ഗുല്‍ബറിന്‍റെ മകന്‍ പറയുന്നത്, തന്‍റെ അച്ഛനായതുകൊണ്ട് തനിക്ക് കൊല്ലാനാവില്ലായിരുന്നു എന്നും അതിനാലാണ് അമ്മ ഈ കൃത്യം നടത്തിയതെന്നുമാണ്. ഗുല്‍ബര്‍ ഉറങ്ങിക്കിടക്കവേയാണ് ബീഗം ബീബി അയാള്‍ക്കുനേരെ നിറയൊഴിച്ചത്.
 
മരുമകളെ ഉപദ്രവിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിട്ടും അത് ചെവിക്കൊള്ളാതിരുന്നതിനാല്‍ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ താന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് ബീഗം ബീബി പൊലീസിനോട് പറഞ്ഞത്. ഇപ്പോള്‍ ബീഗം ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. 
Next Article