ബലൂചിസ്ഥാനിലെ ചാവേർ സ്ഫോടനത്തിൽ 18 പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്; ആരാധനാലയമായിരുന്നു ലക്ഷ്യമെന്ന് റിപ്പോർട്ട്

Webdunia
വെള്ളി, 6 ഒക്‌ടോബര്‍ 2017 (07:30 IST)
ബലൂചിസ്ഥാനിൽ ഇന്നലെ നടന്ന ചാവേർ സ്ഫോടനത്തിൽ 18 പേർ മരിച്ചു. ജല്‍ മാഗ്‌സി ദര്‍ഗ ഫത്തേപൂരിലാണ് ഇന്നലെ വൈകിട്ടോടെ ചാവേര്‍ സ്‌ഫോടനം നടന്നത്. മരിച്ചവരിൽ ഒരു പൊലീസ് കോണ്‍സ്റ്റബിളും ഉൾപ്പെടും. നിരവധി പേര്‍ക്ക് പരിക്കേറ്റു. 
 
ആരാധനാലയത്തിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. വ്യാഴാഴ്ചകളില്‍ ഇവിടെ നിരവധി വിശ്വാസികള്‍ എത്താറുണ്ട്. ഇവിടെയെത്തുന്ന വിശ്വാസികളെയായിരുന്നു ലക്ഷ്യമെന്ന് റിപ്പോർട്ടുണ്ട്.
ആരാധനാലയത്തിന് മുന്നില്‍ വച്ച് ചാവേറിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. 
 
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും തന്നെ ഏറ്റെടുത്തിട്ടില്ല. വൈകുന്നേരത്തെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം നടന്ന പരമ്പരാഗത നൃത്തത്തിനിടെ സ്‌ഫോടനം നടന്നുവെന്നാണ് പ്രാഥമിക സൂചനകള്‍. ഈ വര്‍ഷം പാകിസ്ഥാനില്‍ നടക്കുന്നരണ്ടാമത്തെ ഭീകരാക്രമണമാണിത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article