പട്ടിക്ക് വധശിക്ഷ. പാകിസ്ഥാനിലാണ് ഇത്തരത്തില്‍ ഒരു സംഭവം അരങ്ങേറിയത്. ഭക്കാര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ രാജ സലീമാണ് വിചിത്രമായ ശിക്ഷ വിധിച്ചത്. കുട്ടിയെ കടിച്ച് പരുക്കേല്‍പ്പിച്ച പട്ടി കൊല്ലപ്പെടണമെന്നായിരുന്നു രാജ സലീമിന്റെ തീര്‍പ്പ്.
എന്നാല്‍ വിധിക്കെതിരെ ഉടമ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണറെ സമീപിച്ചിട്ടുണ്ട്. കുട്ടിയെ കടിച്ചതിന്റെ പേരില്‍ തന്റെ പട്ടി ഒരാഴ്ച ജയിലില്‍ കഴിഞ്ഞുവെന്നും ഇനിയും പട്ടിയെ ശിക്ഷിക്കുന്നത് ശരിയല്ലെന്നും ഉടമ പറഞ്ഞു. തന്റെ വളര്‍ത്തുമൃഗത്തിന് നീതി ലഭിക്കാനായി ഏതറ്റം വരെയും പോകുമെന്നും ഉടമ പറഞ്ഞു.