കൊതുകിനെ കൊന്ന ചിത്രം ട്വീറ്റ് ചെയ്തയാള്‍ക്ക് ട്വിറ്ററില്‍ വിലക്ക്; പരിഹാസവുമായി സോഷ്യല്‍ മീഡിയ

Webdunia
വ്യാഴം, 31 ഓഗസ്റ്റ് 2017 (14:02 IST)
കൊതുകിനെ കൊന്നതിന്റെ ചിത്രം ട്വീറ്റ് ചെയ്തയാള്‍ക്ക് ട്വിറ്ററില്‍ വിലക്ക്. ജപ്പാന്‍ സ്വദേശിയ്ക്കാണ് ഈ ഗതി വന്നത്. അധിക്ഷേപകരമായ ട്വീറ്റുകള്‍ ട്വിറ്റര്‍ പിന്‍വലിക്കുകയും അത് ചെയ്തവരെ വിലക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ കൊതുകിനെ കൊന്ന ചിത്രമിട്ടതിന്റെ പേരില്‍ വിലക്കു കല്‍പ്പിച്ച നടപടി സോഷ്യല്‍ മീഡിയകളില്‍ പരിഹാസമേറ്റുവാങ്ങിയിരിക്കുകയാണ്.
 
ആഗസ്റ്റ് 20നാണ് ഇയാള്‍ കൊതുകിനെ കൊന്നത്. ടിവി കാണുന്നതിനിടെയായിരുന്നു സംഭവം നടന്നത്. കൊതുകിനെ കൊന്നതിനുശേഷം അദ്ദേഹം ചിത്രം ട്വീറ്റ് ചെയ്യുകയും ചെയ്തു. ‘ ഞാന്‍ റിലാക്‌സ് ചെയ്ത് ടിവി കാണുമ്പോള്‍ കടിക്കാമെന്നു കരുതിയോ?’ എന്നൊരു കുറിപ്പും ട്വീറ്റിനൊപ്പമിട്ടിരുന്നു. ഇതിന് പിന്നാലെ ഈ അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണെന്നും ആക്ടിവേറ്റ് ചെയ്യാന്‍ കഴിയില്ലെന്നും ട്വിറ്റര്‍ അറിയിക്കുകയായിരുന്നു.
Next Article