ആകാശത്തിരുന്ന് ഡിന്നര്‍, ഐസ്ക്രീം ക്ലോസറ്റില്‍; കോണ്ടവുമായി വെയ്റ്റര്‍ !

Webdunia
ശനി, 1 ഏപ്രില്‍ 2017 (16:12 IST)
ഒരു റെസ്റ്റോറന്‍റില്‍ ആഹാരം കഴിക്കാനായി കയറുമ്പോള്‍ നമ്മള്‍ ഏറ്റവും മിനിമം പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്? നല്ല രുചിയുള്ള ആഹാരം, വൃത്തിയുള്ള അന്തരീക്ഷം, മാന്യമായ സര്‍വീസ് ഒക്കെയല്ലേ? ഇതൊക്കെ കിട്ടിയാല്‍ നമ്മള്‍ ഹാപ്പിയാണ്. എന്നാല്‍ ചില ഹോട്ടലുകള്‍ കസ്റ്റമേഴ്സിനെ സന്തോഷിപ്പിക്കാനായി ചില പ്രത്യേകതകള്‍ സൂക്ഷിക്കാറുണ്ട്. എന്നാല്‍ ആ പ്രത്യേകതകള്‍ നമ്മെ ഞെട്ടിച്ചാലോ?
 
ഒരു ഹോട്ടലിലെ പാത്രങ്ങളും ഫര്‍ണിച്ചറുകളുമൊക്കെ ലൈംഗിക ചോദന ഉണര്‍ത്തുന്നതാണെങ്കിലോ? അല്ലെങ്കില്‍ ആഹാരം വിളമ്പുന്ന പാത്രങ്ങള്‍ക്കെല്ലാം ക്ലോസറ്റിന്‍റെ ആകൃതിയാണുള്ളതെങ്കിലോ? കസ്റ്റമേഴ്സിന് കോണ്ടം വിതരണം ചെയ്താലോ? ഞെട്ടും അല്ലേ?
 
എങ്കില്‍ അങ്ങനെയുള്ള ചില ഹോട്ടലുകളെപ്പറ്റിയുള്ള ഒരു വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഇംഗ്ലണ്ടിലെ ആന്‍ഷിയന്‍റ് റാം ഇന്‍ എന്ന റെസ്റ്റോറന്‍റിനെപ്പറ്റി പറയുന്നത് സൂപ്പര്‍നാച്വറല്‍ ശക്തികളുടെ അപഹാരമുള്ള ഹോട്ടല്‍ എന്നാണ്. അല്‍പ്പം ഭയക്കാതെ അവിടെ കയറി ആഹാരം കഴിച്ചിറങ്ങാനാവില്ല. 
 
ഫിന്‍‌ലന്‍ഡിലെ സ്നോ വില്ലേജിലെത്തിയാല്‍ എല്ലാം ഐസ് മയമാണ്. ചെയറും വാതിലും മേശയും എല്ലാം ഐസ് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. തണുത്തുവിറയ്ക്കാതെ ഒരാള്‍ക്കും അവിടെ ഭക്ഷണം കഴിക്കാനാവില്ല. 
 
തയ്‌വാനിലെ ഫണ്ണി സെക്സ് റെസ്റ്റോറന്‍റില്‍ ആണെങ്കില്‍ എല്ലാ പാത്രങ്ങളും അക്സസറീസും ലൈംഗികചിന്തയുണര്‍ത്തും. ടോക്കിയോയിലെ റോബോട്ട് റെസ്റ്റോറന്‍റ് വളരെ പ്രത്യേകതകള്‍ ഉള്ളതാണ്.
Next Article