സിക വൈറസിന് പിന്നാലെ ബ്രസീലില്‍ പന്നിപ്പനി വ്യാപിക്കുന്നു; മരണസംഖ്യ 700 കടന്നു

Webdunia
ബുധന്‍, 8 ജൂണ്‍ 2016 (08:17 IST)
സിക വൈറസ് വ്യാപിച്ചതോടെ ആരോഗ്യരംഗത്ത് കനത്ത തിരിച്ചടി നേരിട്ട ബ്രസീലില്‍ പന്നിപ്പനി പടരുന്നു. 764 പേരാണ് ഇതുവരെ പന്നിപ്പനി ബാധിച്ചു മരിച്ചത്. ഇതുവരെ 3,978 പേര്‍ക്ക് പന്നിപ്പനി രോഗം സ്ഥിരീകരിച്ചതായും കഴിഞ്ഞയാഴ്‌ച 85 പേര്‍ പനി മൂലം മരിച്ചുവെന്നുമാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

പന്നിപ്പനിക്കു കാരണമായ എച്ച് 1എന്‍ ‍1 വൈറസ് വ്യാപിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ വാക്സിനേഷന്‍ തുടങ്ങുമെന്ന് മന്ത്രാലയം അറിയിച്ചു. ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ക്ക് ആദ്യം വാക്സിനേഷന്‍ സൌകര്യം ഏര്‍പ്പെടുത്തുമെന്നും മന്ത്രാലയം അറിയിച്ചു. പന്നിപ്പനി വ്യാപിക്കുന്നത് തടയാന്‍ എന്തും നിക്കവും നടത്താന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

പന്നിപ്പനി പടര്‍ന്നു പിടിച്ചതോടെ കുട്ടികളും സ്ത്രീകളും ആശങ്കയിലാണ്. മരിച്ചവരില്‍ സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. വാക്‍സിനേഷന്‍ സൌകര്യം കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അധികൃതര്‍ സജീവമാക്കിയിട്ടുണ്ട്.  
Next Article