തന്നെ സ്നേഹിക്കുന്നവര്‍ ഹിലരി ക്ളിന്റന് വോട്ട് ചെയ്യണമെന്ന അഭ്യര്‍ഥനയുമായി യു.എസ്. പ്രസിഡന്റ് ബറാക് ഒബാമ. അമേരിക്കന്‍ പ്രസിഡന്റാകാന്‍ ആണായും പെണ്ണായും ഹിലരിയേക്കാള്‍ യോഗ്യയായ മറ്റൊരാള്‍ ഇല്ല. റിപ്പബ്ളിക്കന്‍ പ്രതിനിധിയായ സ്ഥാനാര്‍ഥി ഈ സ്ഥാനത്തിന് അനര്‍ഹനാണെന്നും ഒബാമ വ്യക്തമാക്കി.
നിങ്ങള്‍ എനിക്ക് വേണ്ടി എന്താണോ ചെയ്തത് അത് അവര്‍ക്ക് വേണ്ടിയും ചെയ്യുക, നിങ്ങള്‍ എന്നെ ഉയര്‍ത്തിക്കൊണ്ടുവന്നപോലെ അവരെയും പിന്തുണക്കണമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. ഈയാഴ്ച മുഴുവനും ഹിലരിക്കായി വോട്ടുചോദിക്കാനാണ് ഒബാമയുടെ തീരുമാനം. അമേരിക്കയിലെ കറുത്തവര്‍ഗക്കാരുടെ വോട്ടുകള്‍ നേടിയെടുക്കുവാന്‍ ഹിലരിക്ക് കഴിയുമോ എന്നതാണ് പ്രധാന കാര്യം