ലോകത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് 1.36 ലക്ഷം പേര്‍ക്ക്

ശ്രീനു എസ്
വെള്ളി, 12 ജൂണ്‍ 2020 (09:42 IST)
ലോകത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് 1.36 ലക്ഷം പേര്‍ക്ക്. കൂടാതെ രോഗം മൂലം 4947 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു. ഏറ്റവും അധികം മരണം സംഭവിച്ചത് ബ്രസീലിലാണ്. 24മണിക്കൂറിനിടെ 1200 പേരാണ് മരിച്ചത്. ഇതോടെ ബ്രസീലില്‍ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 41058 ആയി. അതേസമയം അമേരിക്കയില്‍ ഇന്നലെ 900പേര്‍ മരിച്ചു.
 
ബ്രസീലില്‍ 30000ത്തോളം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ 23000ലധികം പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. അതേസമയം ഇന്ത്യയില്‍ ഡല്‍ഹി, തമിഴ്‌നാട്, ഗുജറാത്ത്, മഹാരാഷ്ട എന്നീ സംസ്ഥാനങ്ങള്‍ ഗുരുതരാവസ്ഥയിലാണ്. കൊവിഡ് രോഗികളില്‍ 75 ശതമാനവും ഈ നാലുസംസ്ഥാനങ്ങളില്‍ നിന്നാണ്. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം മൂന്നുലക്ഷത്തോട് അടുക്കുകയാണ്‌.

അനുബന്ധ വാര്‍ത്തകള്‍

Next Article