സാമ്പത്തിക കുറ്റകൃത്യങ്ങളിൽ തടവുശിക്ഷ ഒഴിവാക്കാൻ നീക്കം

വെള്ളി, 12 ജൂണ്‍ 2020 (07:37 IST)
ചെറിയ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ തടവു ശിക്ഷ ഒഴിവാക്കാൻ നീക്കം ആരംഭിച്ച് കേന്ദ്ര സർക്കാർ. വണ്ടിചെക്ക് നൽകുന്നത് ഉൾപ്പടെയുള്ള കേസുകളിൽ ജെയിൽ ശിക്ഷ ഒഴിവാക്കാനാണ് നീക്കം. നിക്ഷേപക സൗഹൃദ അന്തരീഷം രാജ്യത്ത് ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. തടവ് ശിക്ഷ ഒഴുവക്കുന്നതോടെ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിയ്ക്കും എന്ന് കേന്ദ്ര സർക്കാർ പറയുന്നു.
 
ഇൻഷുറൻ, ബാങ്കിങ് സർഫാസി തുടങ്ങിയ 19 നിയമങ്ങളിലെ 39 വകുപ്പുകൾ ക്രിമിനൽ കുറ്റമല്ലാതാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രാലയം അഭിപ്രായങ്ങളും നിർദേശങ്ങലും ആരാഞ്ഞു. ജൂൺ 23നകം ഇതിൽ നിർദേശങ്ങൾ അറിയിക്കണം എന്ന് ധമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് 35 ലക്ഷത്തോളം ചെക്കുകേസുകൾ കെട്ടീക്കിടക്കുന്നുണ്ടെന്നും അതിനാൽ ചെക്ക് കേസുകൾ കഴിവതും കോടതിയിൽ എത്തും മുൻപ് ഒത്തുതീർപ്പാക്കാൻ സംവിധാനം വേണമെന്നും സുപ്രീം കോടതി നിർദേശിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍